| Monday, 21st August 2023, 10:49 pm

ഇപ്പറഞ്ഞതൊക്കെ സഞ്ജുവിനും ഇല്ലേ? തിലകിനെ ടീമിലെടുക്കാനുള്ള കാരണം വ്യക്തമാക്കി അഗര്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. 17 അംഗങ്ങളടങ്ങിയ സ്‌ക്വാഡിനെയായിരുന്നു ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇതുവരെ ഒരു ഏകദിന മത്സരം പോലും കൡക്കാത്ത തിലക് വര്‍മയെ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതാണ് ഏറ്റവും വലിയ സര്‍പ്രൈസ്.

അതേസമയം മലയാളി താരം സഞ്ജു സാംസണെ 17 അംഗ സ്‌ക്വാഡില്‍ നിന്നും തഴഞ്ഞിരുന്നു. ടീമിലെ റിസര്‍വ് താരമായാണ് സഞ്ജു ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം ഐ.പി.എല്ലിലും, അടുത്തിടെ സമാപിച്ച വിന്‍ഡീസ് പരമ്പരയിലും നടത്തിയ മികച്ച പ്രകടനമാണ് തിലകിന് സെലക്ഷന്‍ നേടികൊടുത്തത്. നിലവില്‍ നടക്കുന്ന അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ മോശം ബാറ്റിങ്ങാണ് താരം രണ്ട് മത്സരത്തിലും കാഴ്ചവെച്ചത്.

ഏകദിനത്തില്‍ ഇതുവരെ കളിക്കാതിരുന്നിട്ടും എന്തുകൊണ്ടാണ് തിലകിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ സെലക്ടര്‍ അജിത് അഗര്‍ക്കര്‍.

തില്ക് പ്രതീക്ഷനല്‍കുന്ന താരമാണെന്നും വരാനിരിക്കുന്ന ലോകകപ്പില്‍ അവസരം ലഭിക്കാന്‍ ഏഷ്യാ കപ്പ് നിര്‍ണായകമാണെന്നും അഗര്‍ക്കര്‍ പറയുന്നു. വിന്‍ഡീസിനെതിരെയുള്ള പ്രകടനം എല്ലാവരും കതാണെന്നും ബാറ്ററെന്ന് നിലയില്‍ തിലകിന്റെ മനോഭാവം മികച്ചതാണെന്നും അഗര്‍ക്കര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘തിലക് വളരെയധികം പ്രതീക്ഷ നല്‍കുന്ന താരമാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അവന്‍ ഇടം പിടിക്കുകയാണെങ്കില്‍ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലുണ്ടാവില്ല. തിലകിനെ സംബന്ധിച്ച് ഏഷ്യാ കപ്പ് വലിയ അവസരമായിരിക്കും.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ തിലകിന്റെ കഴിവ് നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. അവന്‍ വളരെ കഴിവുറ്റ ക്രിക്കറ്ററാണ്. പ്രകടനം മാത്രമല്ല ബാറ്ററെന്ന നിലയില്‍ അവന്റെ മനോഭാവവും പ്രതീക്ഷ നല്‍കുന്നതാണ്. അതുകൊണ്ടു തന്നെയാണ് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ തിലകിനെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇടം കൈയന്‍ ബാറ്ററാണെന്നതും അവനൊരു പ്ലസ് പോയിന്റാണ്. നിലവില്‍ 17 പേരുള്‍പ്പെട്ട സ്‌ക്വാഡിനെയാണ് ഏഷ്യാ കപ്പിനായി നമ്മള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷെ ലോകകപ്പില്‍ 15 പേരെ മാത്രമേ ടീമിലെടുക്കാന്‍ കഴിയുകയുള്ളൂ. സമയമെത്തിയാല്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിലെ ആരെയൊക്കെ ഒഴിവാക്കണമെന്ന തീരുമാനം സ്വീകരിക്കും,’ അഗര്‍ക്കര്‍ പറഞ്ഞു.

ഇന്ത്യക്കായി ഏഴ് ടി-20 മത്സരത്തില്‍ തിലക് കളിച്ചിട്ടുണ്ട്. ഏഴ് മത്സരത്തില്‍ നിന്നും 138 പ്രഹരശേഷിയില്‍ 174 റണസ് താരം നേടിയിട്ടുണ്ട

Content Highlight: Ajit Agarkar Explains the Reason to select Tilak Varma in Asia cup squad

We use cookies to give you the best possible experience. Learn more