ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആദ്യ അസൈന്‍മെന്റാണ് വരാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക പര്യടനം. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.
എന്നാല്‍ സ്‌ക്വാഡ് പുറത്ത് വിട്ടപ്പോള്‍ ഇന്ത്യയുടെ മിന്നും ഓള്‍ റൗണ്ടര്‍ താരമായ രവീന്ദ്ര ജഡേജ ഏകദിന ടീമിലും ടി-20 ടീമിലും ഇല്ലായിരുന്നു. പരമ്പരയ്ക്ക് മുന്നോടിയായി ചീഫ് സെലക്ടര്‍ അജിത് അഗാക്കറും ഗംഭീറും പ്രസ് മീറ്റില്‍ താരത്തെ ഒഴുവാക്കിയതിനെക്കുരിച്ച് സംസാരിച്ചിരുന്നു.
‘ഒരു വലിയ ടെസ്റ്റ് സീസണ്‍ വരാനിരിക്കുന്നു. ഒരുപക്ഷേ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ അത് ഞങ്ങള്‍ വ്യക്തമാക്കാന്‍ സാധിക്കുമെന്നും കരുതുന്നു. അദ്ദേഹം ഇപ്പോഴും ഫോര്‍മാറ്റിന്റെ ഭാഗമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ജഡേജ ടീമിന്റെ ഒരു പ്രധാന താരം തന്നെയാണ്,’ അജിത് അഗാര്‍ക്കര്‍
പരമ്പരയില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും ഏകദിന ടീമില്‍ തിരിച്ച് വിളിച്ചിട്ടുണ്ട്. 2024 ടി-20 ലോകകപ്പില്‍ ഇന്ത്യ വിജയിച്ചതോടെ ടി-20 ഫോര്‍മാറ്റില്‍ നിന്ന് ഇരുവരും വിരമിച്ചിരുന്നു. സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് മാത്രമാണ് പരമ്പരയില്‍ വിശ്രമം അനുവദിച്ചത്.
ശ്രീലങ്കയ്ക്ക് എതിരായ ടി-20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിങ്കു സിങ്, റിയാല്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്
ശ്രീലങ്കയ്ക്ക് എതിരായ ഏകദിന സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ് ദീപ് സിങ്, റിയാല്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിദ് റാണ
Content highlight: Ajit Agakar Talking About Ravindra Jadeja