കഴിഞ്ഞ ടി-20 ലോകകപ്പും സിംബാബ്‌വെ പര്യടനവും സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.
ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലെ ആദ്യ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നതിന് മുന്നോടിയായി ചീഫ് സെലക്ടര്‍ അജിത് അഗാക്കറും ഗംഭീറും പ്രസ് മീറ്റില്‍ സംസാരിച്ചിരുന്നു. ഇതോടെ ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ ബൗളര്‍മാരെ പരിഗണിക്കുന്നതില്‍ വമ്പന്‍ വെളിപ്പെടുത്തലാണ് അഗാക്കര്‍ നടത്തിയത്.
ടെസ്റ്റില്‍ നിലവിലുള്ള മൂന്ന് മികച്ച പേസര്‍മാര്‍ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ്. എന്നാല്‍ അഗാക്കര്‍ പറഞ്ഞത് ഇവര്‍ക്ക് പുറമെ മറ്റ് ഓപ്ഷനുകള്‍ വേണമെന്നും അത് കൂടുതല്‍ ഡെപ്ത് ഉള്ള സ്‌ക്വാഡാകുമെന്നും അഗാക്കര്‍ പറഞ്ഞിരുന്നു.
‘ഇന്ത്യയില്‍ നിരവധി ടെസ്റ്റുകള്‍ വരാനിരിക്കുകയാണ്, ചിലപ്പോള്‍ ഇലവനില്‍ മൂന്ന് സീമര്‍മാര്‍ കളിച്ചേക്കില്ല, പക്ഷെ ഞങ്ങള്‍ക്ക് മികച്ച സ്‌ക്വാഡ് ആവശ്യമാണ്, അതിന് കൂടുതല്‍ ഡെപ്ത് വേണം. ബുംറയും സിറാജും ഷമിയും കുറച്ചുകാലമായി ഉണ്ടായിരുന്നു, പക്ഷേ നമുക്ക് ആഴം കൂട്ടുകയും മറ്റ് ഓപ്ഷനുകള്‍ പര്യവേക്ഷണം ചെയ്യുകയും വേണം,’ ഫാസ്റ്റ് ബൗളര്‍മാരെക്കുറിച്ച് അജിത് അഗാര്‍ക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ശ്രീലങ്കയ്ക്ക് എതിരായ ടി-20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റിയാല്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്