ജയ്പൂര്‍: കൊല്‍ത്തയ്‌ക്കെതിരെ മികച്ച രീതിയില്‍ ബാറ്റിങ്ങ് ആരംഭിച്ച രാജസ്ഥാന്‍ നായകനെ സൂപ്പര്‍ ത്രോയിലൂടെ പുറത്താക്കി കൊല്‍ക്കത്തന്‍ നായകന്‍ ദിനേഷ് കാര്‍ത്തിക്. 19 പന്തില്‍ 36 റണ്ണുമായി മികച്ച ഇന്നിങ്‌സിലേക്ക് നീങ്ങവേയാണ് രഹാനയെ കാര്‍ത്തിക്കിന്റെ സൂപ്പര്‍ ത്രോ വീഴ്ത്തിയത്.
മത്സരത്തിന്റെ ഏഴാം ഓവറില്‍ നിതീഷ് റാണയുടെ ഓവറിലാണ് കാര്‍ത്തിക്കിന്റെ സൂപ്പര്‍ റണ്‍ ഔട്ട് പിറന്നത്. റാണയുടെ പന്ത് ഓവര്‍ സ്‌റ്റെപ്പ് ചെയ്ത് രഹാനെ കളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ തട്ടിയ പന്ത് ക്രീസിനരികില്‍ തന്നെ വീഴുകയായിരുന്നു. അടന്‍ പന്ത് കൈപ്പിടിയിലൊതുക്കിയ കാര്‍ത്തിക് സ്റ്റംപ് എറിഞ്ഞിടുുകയായിരുന്നു.
നരെയ്‌ന്റെ ഓവറില്‍ തുടര്‍ച്ചയായി നാലു ഫോറുകള്‍ നേടി മുന്നേറവെയാണ് രഹാനെയുടെ വിക്കറ്റ് വീണത്. ഡൈവ് ചെയ്ത് പന്ത് എടുത്തയുടനായിരുന്നു കാര്‍ത്തിക് പിറിലോട്ടെറിഞ്ഞ് സ്റ്റംപ് വീഴ്ത്തിയത്. അതേസമയം രാജസ്ഥാന്‍ തകര്‍പ്പന്‍ ഫോമിലുള്ള തങ്ങളുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സഞ്ജുവിന്റെ വിക്കറ്റും നഷ്ടമായി.
7 പന്തില്‍ 7 റണ്ണമായി നില്‍ക്കവേ ശിവം മവിയുടെ പന്തില്‍ കുല്‍ദീപിനു ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 9 ഓവറില്‍ 62 നു 2 എന്ന നിലയിലാണ് രാജസ്ഥാന്‍ 18 റണ്ണുമായി ഡി ആര്‍സിയും 1 റണ്ണുമായി രാഹുല്‍ ത്രിപാദിയുമാണ് ക്രീസില്‍
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: