കോഴിക്കോട്: കഴിഞ്ഞ ദിവസം റിലീസായ സുഡാനി ഫ്രം നൈജീരിയ മികച്ച പ്രതികരണവുമായി ഒാടികൊണ്ടിരിക്കുകയാണ്. ഫുട്ബോള്‍ ഭ്രാന്തനായ മജീദ് ആയി സൗബിന്‍ എത്തുന്ന ചിത്രത്തില്‍ മലപ്പുറത്തെ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ നൈജീരയയില്‍ നിന്നു മലപ്പുറത്ത് എത്തുന്ന “സുഡാനി”യായി സാമുവല്‍ റോബിന്‍സണ്‍ അഭിനയിക്കുന്നു.
ഇതിനിടെ ചിത്രം കണ്ട ഫോട്ടോഗ്രാഫറായ അജീബ് കോമാച്ചി വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ഒരു സുഡാനിയുടെ ഫോട്ടോ എടുക്കേണ്ടി വന്ന കഥ പങ്കുവെക്കുകയാണ്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മാവൂര്‍ റോഡില്‍ ബസില്‍ യാത്ര ചെയ്തിരുന്ന സുഡാന്‍ സ്വദേശിയെ മോഷണക്കുറ്റം ആരോപിച്ചു ഓടിച്ചിട്ട് അടിക്കുകയുണ്ടായി ആ അനുഭവവും അന്ന് എടുത്ത ഫോട്ടോയുമാണ് അജീബ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്.
Film Review മലപ്പുറത്തിന്റെ ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത ഒരേടാണ് സുഡാനി ഫ്രം നൈജീരിയ, ഇതിന്റെ വക്കില്‍ രക്തം പുരണ്ടിരിക്കുന്നുണ്ട്
മലപ്പുറത്തുനിന്നും കോഴിക്കോട്ടേക്കുള്ള ഒരു ബസ്സിലെ യാത്രക്കാരനായിരുന്ന സുഡാനിയെ ചെറിയ കുട്ടിയുടെ വള മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്തത്. എന്നാല്‍ ഇംഗ്ലീഷ് നേരാവണ്ണം സുഡാനിക്ക് അറിയില്ലായിരുന്നു. അപ്പോഴേക്കും നാട്ടുകാരില്‍ ചിലര്‍ ശിക്ഷ നടപ്പിലാക്കിത്തുടങ്ങിയിരുന്നു . രക്ഷയില്ലെന്നറിഞ്ഞ സുഡാനി അടിയില്‍ നിന്നും രക്ഷ തേടിയുള്ള ഓട്ടമാണ് താന്‍ പറഞ്ഞ രംഗമെന്ന് അജീബ് പറയുന്നു.
പിന്നീടാണറിഞ്ഞത് ബസ്സില്‍ അമ്മയും കുഞ്ഞും ഇരുന്നതിന്റെ താഴെയായി ആ വള ഉണ്ടായിരുന്നുവെന്ന് സുഡാനിയെ വെറുതെ വിട്ടെങ്കിലും ശിക്ഷ പലരില്‍നിന്നായി കിട്ടിക്കഴിഞ്ഞിരുന്നു. എന്നും അജീബ് പറയുന്നു. ഇന്നിതോര്‍ക്കാന്‍ കാരണം സുഡാനി സിനിമയാണെന്നും മനസ്സില്‍ അന്നത്തെ വിങ്ങല്‍ നേരത്തെ ഉള്ളതുകൊണ്ട് സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും തേങ്ങല്‍ അടക്കി വെക്കാന്‍ സാധിച്ചില്ലെന്നും അജീബ് പറയുന്നു.
അജീബിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സുഡാനി ഫ്രം നൈജീരിയ …..
പത്തു പതിനഞ്ചു വര്‍ഷങ്ങളുടെ പഴക്കമുണ്ട് . മാധ്യമത്തിലെ ജോലിക്കിടയില്‍ കോഴിക്കോട് മാവൂര്‍ റോഡില്‍ ഒരു സുഡാനിയെ ചിലര്‍ ഓടിച്ചിട്ട് അടിക്കുന്നു . അല്പം മാരകമായിത്തന്നെ ….. .
മലപ്പുറത്തുനിന്നും കോഴിക്കോട്ടേക്കുള്ള ഒരു ബസ്സിലെ യാത്രക്കാരനായിരുന്നുവെത്രെ ഈ സുഡാനി . തൊട്ട മുന്നിലിരുന്ന സ്ത്രീയുടെ തോളില്‍കിടന്ന കുഞ്ഞു മോള്‍ സുഡാനിയോട് കളിയും ചിരിയുമായി അടുത്തിരുന്നു . സുഡാനി ഇറങ്ങിയശേഷമാണ് കുഞ്ഞിന്റെ കയ്യിലെ വള കാണാതായ വിവരം “അമ്മ അറിയുന്നത് സ്വാഭാവികമായും സുഡാനിയെ സംശയിച്ചു . നാട്ടുകാര്‍ സുഡാനിയെ വളഞ്ഞിട്ടു ചോദ്യം ചെയ്യുന്നു . ഇംഗ്ലീഷ് വേണ്ടത്ര അറിയാതെ സുഡാനിയും . അപ്പോഴേക്കും നാട്ടുകാരില്‍ ചിലര്‍ ശിക്ഷ നടപ്പിലാക്കിത്തുടങ്ങിയിരുന്നു . രക്ഷയില്ലെന്നറിഞ്ഞ സുഡാനി അടിയില്‍ നിന്നും രക്ഷ തേടിയുള്ള ഓട്ടമാണ് ഞാന്‍ നേരത്തെ പറഞ്ഞ രംഗം .
പിന്നീടാണറിഞ്ഞത് ബസ്സില്‍ അമ്മയും കുഞ്ഞും ഇരുന്നതിന്റെ താഴെ യായി ആ വള ഉണ്ടായിരുന്നത്രെ . സുഡാനിയെ വെറുതെ വിട്ടെങ്കിലും ശിക്ഷ പലരില്‍നിന്നായി കിട്ടിക്കഴിഞ്ഞിരുന്നു .
ഇന്നിതൊര്‍ക്കാന്‍ കാരണം സുഡാനി സിനിമയാണ് .
മനസ്സില്‍ അന്നത്തെ വിങ്ങല്‍ നേരത്തെ ഉള്ളതുകൊണ്ട് സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും തേങ്ങല്‍ അടക്കി വെക്കാന്‍ സാധിച്ചില്ല .
മലപ്പുറത്തിന്റെ ഉമ്മമാര്‍ ,സുഡാനി ,കളിപിരാന്തു അങ്ങിനെ അങ്ങിനെ …. സുഖമില്ലാതെ കിടക്കുന്നയാള്‍ക്കു ഒരു എന്റെര്‍റ്റൈന്മെന്റാവാനായി കളരി കാണിക്കുന്നയാള്‍ വരെ മലബാറിന്റെ സ്‌നേഹം വിളമ്പിയ പിന്നണിക്കാര്‍ക്കു നിറയെ സ്‌നേഹം …
കൂടാതെ , വെള്ളം വെയിസ്റ്റാക്കരുതെന്ന ഓര്‍മ്മപ്പെടുത്തലിന് .. സ്‌നേഹം കൊടുക്കല്‍ വാങ്ങലിനുള്ളതാണെന്ന ഓര്‍മ്മപെടുതലിന്നു … കര്‍മങ്ങളില്‍ ജാതിയും മതവും രാജ്യവുമൊന്നുമില്ലെന്ന ഓര്‍മപ്പെടുത്തലിന് ..
സുഡാനി ഒരു സിനിമ മാത്രമല്ല …..അതിലപ്പുറമാണ് …
സ്‌നേഹത്തോടെ അജീബ് കോമാച്ചി