ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം എ.ആര്‍.എം(‘അജയന്റെ രണ്ടാം മോഷണം’)ന്റെ ത്രീഡി ടീസര്‍ പുത്തിറങ്ങി. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത്.
തമിഴില്‍ സംവിധായകന്‍ ലോകേഷ് കനകരാജും, ആര്യയും മലയാളത്തില്‍ പൃഥ്വിരാജും ഹിന്ദിയില്‍ ഹൃത്വിക് റോഷനും തെലുങ്കില്‍ നാനിയും കന്നഡയില്‍ രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് ടീസറുകള്‍ പുറത്തിറക്കിയത്. ചിത്രം പകര്‍ന്നു തരുന്ന ചോതിക്കാവിലെ മായകാഴ്ചകളുടെ രൂപമാണ് ടീസറിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്.
പ്രഖ്യാപന വേളയില്‍ തന്നെ ഏറെ ശ്രദ്ധേയമായ ചിത്രത്തില്‍ ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണമായും ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകള്‍ ഉണ്ട്.
ടൊവിനോയെ കൂടാതെ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴില്‍ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അഡിഷനല്‍ സ്‌ക്രീന്‍പ്ലേ: ദീപു പ്രദീപ്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹണം. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം ബാദുഷ.
ജിജോ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡോ.വിനീത് എം.ബി, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്, കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്, കോണ്‍സപ്റ്റ് ആര്‍ട്ട് & സ്റ്റോറിബോര്‍ഡ്: മനോഹരന്‍ ചിന്നസ്വാമി,സ്റ്റണ്ട്: വിക്രം മോര്‍, വിനിക്‌സ് പ്രഭു, കളരി കൊറിയോഗ്രാഫി: പി.വി ശിവകുമാര്‍ ഗുരുക്കള്‍, ലിറിക്‌സ്: മനു മന്‍ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍, ചീഫ് അസോസിയേറ്റ് ക്യാമറ: അനീഷ് രവീന്ദ്രന്‍, അസോസിയേറ്റ് ക്യാമറ: സുദേവ്, സൗണ്ട് ഡിസൈന്‍: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആര്‍ രാജാകൃഷ്ണന്‍, സ്റ്റീരിയോസ്‌കോപിക് ത്രീഡി കണ്‍വേര്‍ഷന്‍: റേയ്‌സ് ത്രീഡി, കോറിയോഗ്രാഫി: ലളിത ഷോബി, അഡി മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു, പി.ആര്‍.ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത്.
Content Highlight: ajayante randam moshanam teaser