| Friday, 20th January 2023, 10:09 pm

ചിയോത്തിക്കാവിലെ ആസ്ഥാന കള്ളന്‍; അജയന്റെ രണ്ടാം മോഷണം ക്യാരക്ടര്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രം അജയന്റെ രണ്ടാം മോഷണം ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന മണിയന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വിട്ടത്.

കയ്യില്‍ ചൂട്ട് പിടിച്ച് ആള്‍ക്കൂട്ടത്തിനിടിയില്‍ നിന്നുകൊണ്ട് തീഷ്ണമായി നോക്കുന്ന ടൊവിനോയെയാണ് പോസ്റ്ററില്‍ കാണുന്നത്. ‘ചിയോത്തിക്കാവിലെ ആസ്ഥാന കള്ളന്‍ മണിയനെ തുറന്നുവിടുന്നു. ഇത് വരാനിരിക്കുന്നതിന്റെ ഒരു നേര്‍ക്കാഴ്ച മാത്രമാണ്’ എന്നാണ് സംവിധായകന്‍ ജിതിന്‍ ലാല്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം പൂര്‍ണമായും 3 ഡിയിലാണ് ഒരുങ്ങുന്നത്. ആക്ഷനും അഡ്വഞ്ചറിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലാണ് ഒരോ കഥാപത്രങ്ങളെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, സുരഭി ലക്ഷ്മി, റോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നീ ചിത്രങ്ങളുടെ മുഖ്യ സഹസംവിധായകനായിരുന്നു ജിതിന്‍ ലാല്‍. യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സുജിത്ത് നമ്പ്യാറാണ്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദിപു നൈനാന്‍ തോമസാണ് സംഗീത സംവിധാനം.

പ്രൊജക്റ്റ് ഡിസൈനര്‍ – ബാദുഷ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രിന്‍സ്, കോസ്റ്റും ഡിസൈനര്‍ – പ്രവീണ്‍ വര്‍മ്മ, മേക്ക് അപ് – റോണെക്‌സ് സേവിയര്‍, എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍

content highlight: ajayante randam moshanam

Latest Stories

We use cookies to give you the best possible experience. Learn more