ആദര്ശധീരന്മാര് കാശിക്ക് പോയോ എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഫേസ്ബുക്കിലാണ് നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ സരിതാ നായര നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് കനത്ത പ്രഹരമേല്‍പ്പിച്ച സാഹചര്യത്തിലാണ് അജയ് തറയിലിന്റെ പ്രതികരണം.
നേരത്തെ തന്നെ ബാര്‍കോഴക്കേസിലും സോളാര്‍ കേസിലും സര്‍ക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട് അജയ് തറയില്‍ രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് പരസ്യ പ്രതികരണം നടത്തുന്നതില്‍ നിന്ന് അജയ് തറയിലിനെ കെ.പി.സി.സി വിലക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വീണ്ടും തറന്ന വിമര്‍ശനവുമായി അജയ് തറയില്‍ വീണ്ടും വന്നിരിക്കുന്നത്.