മമ്മൂട്ടിയോടൊപ്പം തുടര്‍ച്ചയായി മൂന്ന് സിനിമകളില്‍ പ്രവര്‍ത്തിച്ച സംവിധായകനാണ് അജയ് വാസുദേവ്. 2014ല്‍ മമ്മൂട്ടിയെ നായകനാക്കി വന്ന രാജാധിരാജ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. അതിന് ശേഷം മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നീ സിനിമകളിലും അദ്ദേഹം മമ്മൂട്ടിയെ നായകനാക്കിയിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയോട് കഥ പറയാന്‍ പോകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അജയ് വാസുദേവ്. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയോട് കഥ പറയാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന് താന്‍ പറയുന്ന കാര്യങ്ങള്‍ക്കും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം കിട്ടണം. അങ്ങനെ കിട്ടി കഴിഞ്ഞാല്‍ അദ്ദേഹം അതില്‍ കണ്‍വീന്‍സാകും. ഇനി ഏതെങ്കിലും ചോദ്യത്തിന് ഉത്തരം കിട്ടിയില്ല എന്നുണ്ടെങ്കില്‍ പിന്നെ കുഴപ്പമാകും. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ലെങ്കില്‍ മമ്മൂക്ക ചിലപ്പോള്‍ ചൂടാകും അല്ലെങ്കില്‍ വയലന്റാകും. അതുകൊണ്ട് തന്നെ മമ്മൂക്കയോട് ഒരു സിനിമയുടെ കഥ പറയാനായി പോകുമ്പോള്‍ അതിന് മുമ്പ് മൂന്നല്ല ഒരു മൂവായിരം വട്ടം ആലോചിക്കേണ്ടി വരും. എന്നിട്ട് മാത്രമേ അദ്ദേഹത്തോട് ചെന്ന് കഥ പറയാവൂ.
മമ്മൂക്കയുടെ അടുത്തേക്ക് പോകുമ്പോള്‍ ആദ്യം ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. നമ്മുടെ ബുദ്ധിവെച്ച് ആള് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ആദ്യം നമ്മള്‍ ഊഹിച്ചെടുക്കണം. എന്നിട്ട് ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുവെച്ച ശേഷം വേണം അദ്ദേഹത്തിന് അടുത്തേക്ക് പോകാന്‍. ഇങ്ങനെയൊക്കെ ചെയ്താലും ചിലപ്പോള്‍ നമ്മള്‍ ഉദ്ദേശിക്കാത്ത ചോദ്യം മമ്മൂക്കയുടെ വായില്‍ നിന്ന് വന്നേക്കാം. അങ്ങനെ വന്നാല്‍ അത് നമ്മുടെ വിധിയാണെന്ന് വേണം കരുതാന്‍,’ അജയ് വാസുദേവ് പറഞ്ഞു.
Content Highlight: Ajay Vasudev Talks About What Will Happen If Goes To Tell A Story To Mammootty