ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഷൈലോക്കിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ അജയ് വാസുദേവ്. പകലും പാതിരാവും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും രജിഷ വിജയനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും വാഗമണ്ണില്‍ വെച്ച് നടന്നു. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗോകുലം മൂവിസ് പോലെ ഒരു വലിയ ബാനറില്‍ ഒരു സിനിമ ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് സംവിധായകന്‍ അജയ് വാസുദേവ് പറഞ്ഞു.
നിഷാദ് കോയയുടെ തിരകഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുഞ്ചക്കോ ബോബന്‍, രജിഷ വിജയന്‍, മനോജ്.കെ.യു ( തിങ്കളാഴ്ച്ച നിശ്ചയം) സീത,തമിഴ് ( ജയ് ഭീം ) തുടങ്ങിയവര്‍ ആണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
ക്യാമറ ഫായിസ് സിദ്ധീഖ്, സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ റിയാസ് ബദര്‍, ആര്‍ട് ജോസഫ് നെല്ലിക്കല്‍, മേക്കഅപ് ജയന്‍, ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണന്‍, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Ajay Vasudev start new movie after Mammootty’s Shylock; Kunchacko Boban and Rajisha Vijay in the lead roles