| Friday, 28th July 2023, 9:12 pm

അജയ് വാസുദേവും നിഷാദ് കോയയുമെത്തുന്ന 'മുറിവ്'; ടൈറ്റില്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ നിര്‍മിച്ച് സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘മുറിവ്’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു.

ആക്ഷന്‍ സൈക്കോ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ. ഷമീര്‍ ആണ്. ഒരു ജാതി മനുഷ്യന്‍ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

അജയ് വാസുദേവ്, നിഷാദ് കോയ എന്നിവരെ കൂടാതെ ഷാരൂഖ് ഷമീര്‍, ഇറാനിയന്‍ താരം റിയാദ് മുഹമ്മദ്, ദീപേന്ദ്ര, ജയകൃഷ്ണന്‍, ഭഗത് വേണുഗോപാല്‍, അന്‍വര്‍ ലുവ, സൂര്യകല, ലിജി ജോയ് കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പുതുമുഖം കൃഷ്ണ പ്രവീണയാണ് നായിക.

ഹരീഷ് എ.വി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജെറിന്‍ രാജാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈല്‍ സുല്‍ത്താന്‍, കെ ഷെമീര്‍, രാജകുമാരന്‍ എന്നിവരുടെ വരികള്‍ക്ക് യൂനസിയോ ആണ് സംഗീതം നല്‍കുന്നത്.

പ്രൊജക്ട് ഡിസൈനര്‍: പി. ശിവപ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനില്‍ രാമന്‍കുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂര്‍, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ഷെഫിന്‍ സുല്‍ഫിക്കര്‍, സൗണ്ട് ഡിസൈന്‍ & മിക്‌സ്: കരുണ്‍ പ്രസാദ്, കോറിയോഗ്രഫര്‍: ഷിജു മുപ്പത്തടം, ആക്ഷന്‍: റോബിന്‍ ടോം, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, പി ശിവപ്രസാദ്, സ്റ്റില്‍സ്: അജ്മല്‍ ലത്തീഫ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ്: മാജിക് മൊമെന്റ്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Content Highlight: Ajay Vasudev and Nishad Koya’s ‘Muriv’; Title poster

We use cookies to give you the best possible experience. Learn more