ലക്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അജയ് കുമാര്‍ ലല്ലുവിനെ ചുമതലപ്പെടുത്തി. ഒപ്പം നാല് വൈസ് പ്രസിഡണ്ടുമാരെയും 12 ജനറല്‍ സെക്രട്ടറിമാരെയും 24 സെക്രട്ടറിമാരെയും പാര്‍ട്ടി നിയമിച്ചു.
ലക്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അജയ് കുമാര്‍ ലല്ലുവിനെ ചുമതലപ്പെടുത്തി. ഒപ്പം നാല് വൈസ് പ്രസിഡണ്ടുമാരെയും 12 ജനറല്‍ സെക്രട്ടറിമാരെയും 24 സെക്രട്ടറിമാരെയും പാര്‍ട്ടി നിയമിച്ചു.
രാജ് ബബ്ബറിനു പകരമാണ് തല്‍സ്ഥാനത്ത് അജയ്കുമാര്‍ ലല്ലുവിനെ തെരഞ്ഞെടുപ്പത്. രാജ് ബബ്ബര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കടുത്ത പരാജയത്തെതുടര്‍ന്നാണ് രാജി വെച്ചത്.
കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവും പ്രിയങ്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതുമായ അജയ് കുമാര്‍ ലല്ലു തംകുഹി രാജ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ എം.എല്‍.എ കൂടിയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അജയ്ക്ക് പകരം ആരാധാന മിശ്രയെ ലെജിസ്ലേച്ചര്‍ പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിച്ചു.
പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം 18 അംഗ ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്.
വിരേന്ദ്ര ചൗദരി, പങ്കജ് മാലിക്, ലളിതേഷ്പതി ത്രിപതി, ദീപക് കുമാര്‍ എന്നിവരാണ് പാര്‍ട്ടിയുടെ നാല് വൈസ് പ്രസിഡണ്ടുമാര്‍.
പ്രിയങ്കയാണ് അജയ്കുമാറിന്റെ പേര് നിര്‍ദേശിച്ചത്. എന്നാല്‍
പ്രിയങ്കയുടെ നീക്കത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ പുതിയതായിട്ടുള്ള ഒരാളെ നിയമിക്കുന്നത് ഉചിതമല്ലായെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.
തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഗംഗയാത്രയും സോന്‍ഭദ്ര പ്രക്ഷോഭവും ഉള്‍പ്പെടെ നടത്തിയ നിരവധി പരിപാടികളിലെ ലല്ലുവിന്റെ ഇടപെടലാണ് പ്രിയങ്കയെ ഈ തീരുമാനത്തിലെത്തിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.