ഒന്നാം ക്ലാസ്സില്‍ ലംപ്‌സം ഗ്രാന്റ് വന്നിട്ടുണ്ട് എന്ന അറിയിപ്പുമായി ക്ലാസ്സില്‍ ദലിത് കുട്ടികളെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും ഒരു ഗൂഢമന്ദസ്മിതം മുഖത്ത് വരുത്തുകയും ചെയ്യുന്ന നമുക്ക് സുപരിചിതരായ അധ്യാപകര്‍ മുതല്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വൈസ്ചാന്‍സ്‌ലര്‍ ആയ അപ്പാറാവു വരെയുള്ളവര്‍ ജാതി ഘടനയ്ക്കകത്തെ ഒഴിവാക്കല്‍ പ്രക്രിയയില്‍ തങ്ങളുടെ റോളുകള്‍ ഭംഗിയായി നിര്‍വ്വഹിച്ചവരാണ്.
ഒപ്പീനിയന്‍ |അജയ്കുമാര്‍
ജന്മം കൊണ്ട് നിര്‍ണ്ണയിക്കുന്ന കടമകളുടെയും ഉത്തരവാദിത്വങ്ങളുടെയും അതിരുകളില്‍ നിന്ന് പുറത്തു കടക്കുന്ന അല്ലെങ്കില്‍ പുറത്ത് കടക്കാന്‍ ശ്രമിക്കുന്ന ആളുകളെ അതില്‍ നിന്നും ഒഴിവാക്കിയെടുക്കുക എന്ന പ്രക്രിയ അനുസ്യൂതം നടത്തുന്ന ഒരു ഘടനയാണ് ജാതീയത. ശിക്ഷാ വിധികളിലൂടെ, ആചാരങ്ങളിലൂടെ, നിരീക്ഷണ സംവിധാനങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ഒരു നിയമ സംഹിതയും സംവിധാനവുമാണ് ജാതി.
അതിന് ഇന്ത്യയില്‍ ഏതെങ്കിലും ഒരു സ്ഥലത്തൊ ഏതെങ്കിലും ഒരു സ്ഥാപനത്തിലോ മാത്രമായി ഒഴിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. രോഹിത് വെമുലയുടെ മരണവും അതിലേയ്ക്ക് നയിച്ച സംഭവ പരമ്പരകളും ഈ പശ്ചാത്തലത്തലത്തില്‍ ആണ് വിലയിരുത്തപ്പെടേണ്ടത്.
കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി ശ്രീമതി സ്മൃതി ഇറാനി വഹിക്കുന്ന ഭരണഘടനാ പദവിയും തന്നില്‍ അര്‍പ്പിതമായ ചുമതലകളും മറന്നുകൊണ്ട് ഹിന്ദുത്വയെ-ജാതീയതയെ രക്ഷിച്ചെടുക്കാന്‍ രോഹിതിന്റെ ജാതിയില്‍ വരെ സംശയം ഉന്നയിച്ച് മുന്നോട്ട് വരുന്നത് മറ്റെന്തിനെക്കാളും മുകളിലാണ് തങ്ങള്‍ക്ക് ജാതി ധര്‍മ്മം എന്നും അത് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുവാനും മടിയില്ല എന്നുമുള്ള പ്രഖ്യാപനവും കൂടിയാണ്.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള ചെറുതും വലുതും ദൃശ്യവും അദൃശ്യവുമായ ഒഴിവാക്കല്‍ പ്രക്രിയയും അതിന്റെ പീഡനങ്ങളും വിവേചനങ്ങളും അനുഭവിക്കാത്ത ദലിത് വിദ്യാര്‍ത്ഥികള്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. പക്ഷേ ജാതിയും ജാതീയതയും ജീവവായു ആയിരിക്കുന്ന ഒരു സാമൂഹിക ക്രമത്തില്‍ വിവേചനങ്ങള്‍ തിരിച്ചറിയാനും പ്രതികരിക്കാനും എല്ലാവര്‍ക്കും കഴിഞ്ഞുവെന്ന് വരില്ല.
ഒന്നാം ക്ലാസ്സില്‍ ലംപ്‌സം ഗ്രാന്റ് വന്നിട്ടുണ്ട് എന്ന അറിയിപ്പുമായി ക്ലാസ്സില്‍ ദലിത് കുട്ടികളെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും ഒരു ഗൂഢമന്ദസ്മിതം മുഖത്ത് വരുത്തുകയും ചെയ്യുന്ന നമുക്ക് സുപരിചിതരായ അധ്യാപകര്‍ മുതല്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വൈസ്ചാന്‍സ്‌ലര്‍ ആയ അപ്പാറാവു വരെയുള്ളവര്‍ ജാതി ഘടനയ്ക്കകത്തെ ഒഴിവാക്കല്‍ പ്രക്രിയയില്‍ തങ്ങളുടെ റോളുകള്‍ ഭംഗിയായി നിര്‍വ്വഹിച്ചവരാണ്.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള ചെറുതും വലുതും ദൃശ്യവും അദൃശ്യവുമായ ഒഴിവാക്കല്‍ പ്രക്രിയയും അതിന്റെ പീഡനങ്ങളും വിവേചനങ്ങളും അനുഭവിക്കാത്ത ദലിത് വിദ്യാര്‍ത്ഥികള്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. പക്ഷേ ജാതിയും ജാതീയതയും ജീവവായു ആയിരിക്കുന്ന ഒരു സാമൂഹിക ക്രമത്തില്‍ വിവേചനങ്ങള്‍ തിരിച്ചറിയാനും പ്രതികരിക്കാനും എല്ലാവര്‍ക്കും കഴിഞ്ഞുവെന്ന് വരില്ല.
നിശബ്ദം ഇതെല്ലാം സഹിച്ച് കലാലയങ്ങളുടെ പടിയിറങ്ങിപ്പോകുന്ന വിദ്യാര്‍ത്ഥികളാണ് കൂടുതലുള്ളത്. എന്തുകൊണ്ട് ദലിത് വിദ്യാര്‍ത്ഥികള്‍ പരാജയപ്പെടുന്നു അല്ലെങ്കില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നു എന്നതിന്, അവര്‍ക്ക് “കഴിവില്ല” എന്ന തികച്ചും ബ്രാഹ്മണിക്കലായ ഒരു പൊതു ബോധമാണ് ഇവിടെ നിലനില്‍ക്കുന്നത്. മറിച്ച് ഇത് ജാതിയാണെന്നും ജാതിയുടെ ഒഴിവാക്കല്‍ പ്രക്രിയയുടെ ഇരകളാണ് തോറ്റു പിന്മാറുന്നതെന്നും വെറുതെ പോലും ആലോചിക്കാന്‍ ഈ സമൂഹത്തിനാകില്ല.
അടുത്ത പേജില്‍ തുടരുന്നു
രോഹിത് വെമുലയുടെത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരു പക്ഷെ തന്റെ മരണത്തെ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാക്കി മാറ്റാന്‍ രോഹിത് കാണിച്ച അനിതരസാധാരണമായ ആര്‍ജ്ജവത്തെ കണ്ടില്ലെന്ന് നടിക്കാന്‍ ഇവിടത്തെ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും കഴിയുമായിരുന്നില്ല എന്നുവേണം മനസിലാക്കാന്‍.

ഒന്നാം ക്ലാസ്സുമുതലുള്ള ഒഴിവാക്കല്‍ പ്രക്രിയയെ മറികടന്ന് മുന്നോട്ട് വരുകയും നിലവിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ വേദികളില്‍ എത്തിച്ചേരുകയും ചെയ്യുന്നവരെ ജാതീയത അതിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കും എന്നതിന്റെ തെളിവ് കൂടിയാണ് രോഹിതും കഴിഞ്ഞ വര്‍ഷങ്ങളില്‍ മരണം വരിച്ച മറ്റ് 20 ഗവേഷക വിദ്യാര്‍ത്ഥികളും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒഴിവാക്കലല്ല നടക്കുന്നത് മറിച്ച് ഇല്ലാതാക്കലാണ്.
കേരളം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ജാതിരഹിത റിപ്പബ്ലിക്കായതിനാല്‍ ഇവിടെ ഇതൊന്നും ബാധകമല്ല എന്ന് ഇപ്പോഴും വിശ്വസിക്കുകയും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന പുരോഗമനകാരികളുണ്ട്. ഒരു സംവാദം പോലും അസാധ്യമായ രീതിയില്‍ ഭൂതകാലത്തില്‍ ഉറഞ്ഞുപോയവരാണവര്‍. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ പലതിലും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
എട്ട് മാസം മുതല്‍ ഇരുപത് മാസം വരെ ഫലോഷിപ്പ് തുക മുടങ്ങി നില്‍ക്കുന്ന ഗവേഷക വിദ്യാര്‍ത്ഥികളുണ്ട്. സുഹൃത്തുക്കളില്‍ നിന്നു വാങ്ങിയും വട്ടിപ്പലിശയയ്ക്ക് കടമെടുത്തും എത്രകാലം അവര്‍ക്ക് തുടരാനാകും. ഫെലോഷിപ്പുകള്‍ വൈകുന്നതിന് മുട്ടാപ്പോക്ക് ന്യായങ്ങളല്ലാതെ ഒന്നും തന്നെ അധികൃതര്‍ക്ക് പറയാനില്ല.
മാത്‌സ്, മാസ്സ് കമ്മ്യൂണിക്കേഷന്‍, ഫിസിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദലിത് വിദ്യാര്‍ത്ഥികളേയില്ല. ഇത് അപേക്ഷകരായി ദലിതരില്ലാത്തതുകൊണ്ടല്ല മറിച്ച് കൗശല പ്രയോഗങ്ങളിലൂടെ ദലിത് വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സര്‍വ്വകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് കൊണ്ടാണ്.
എട്ട് മാസം മുതല്‍ ഇരുപത് മാസം വരെ ഫലോഷിപ്പ് തുക മുടങ്ങി നില്‍ക്കുന്ന ഗവേഷക വിദ്യാര്‍ത്ഥികളുണ്ട്. സുഹൃത്തുക്കളില്‍ നിന്നു വാങ്ങിയും വട്ടിപ്പലിശയയ്ക്ക് കടമെടുത്തും എത്രകാലം അവര്‍ക്ക് തുടരാനാകും. ഫെലോഷിപ്പുകള്‍ വൈകുന്നതിന് മുട്ടാപ്പോക്ക് ന്യായങ്ങളല്ലാതെ ഒന്നും തന്നെ അധികൃതര്‍ക്ക് പറയാനില്ല. ഈ തൊടുന്യായങ്ങളെ വിശകലനം ചെയ്താല്‍, സംവരണ നിഷേധത്തിന്റെ കണക്കുകള്‍ പഠിച്ചാല്‍, ഫെലോഷിപ്പ് എന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചാല്‍ കേരളത്തിലെ മറച്ചുവയ്ക്കപ്പെട്ട ജാതീയതയുടെ യഥാര്‍ത്ഥ മുഖം പുറത്തുവരും.
രോഹിത് വെമുലയുടെ രാഷ്ട്രീയ ഇടപെടല്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അറുതി വരുത്തുന്ന രീതിയിലുള്ള സര്‍ക്കാര്‍ സമുദായിക ഇടപെടലുകള്‍ക്ക് തുടക്കം കുറിക്കുമെന്ന് പ്രത്യാശിക്കാം.
ചിത്രങ്ങള്‍ – ഗൂഗിള്‍