അശോക് ഗെലോട്ടിന്റെ ഭൂരിപക്ഷം ചോദ്യചിഹ്നത്തില്‍; പ്രതിസന്ധിയില്‍ പൈലറ്റോ കോണ്‍ഗ്രസോ?
Rajastan Crisis
അശോക് ഗെലോട്ടിന്റെ ഭൂരിപക്ഷം ചോദ്യചിഹ്നത്തില്‍; പ്രതിസന്ധിയില്‍ പൈലറ്റോ കോണ്‍ഗ്രസോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th July 2020, 2:35 pm

ജയ്പൂര്‍: തങ്ങളുടെ മുന്‍നിര യുവ നേതാക്കളിലൊരാളായ സച്ചിന്‍ പൈലറ്റുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ, രാജസ്ഥാന്‍ കോണ്‍ഗ്രസ് നിര്‍ണായക അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്. പൈലറ്റിനെതിരെ വലിയ രീതിയിലുള്ള ശിക്ഷാ നടപടിയിലേക്കാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും എന്നതിലേക്കാണ് എല്ലാ കണ്ണുകളും നീങ്ങുന്നത്.

109 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഡഗ്രസ് നേതാക്കള്‍ നിലവില്‍ അവകാശപ്പെടുന്നത്. ഇത് വ്യാജമാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

30 എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. എന്നാല്‍, പൈലറ്റിനൊപ്പം ദല്‍ഹിയിലേക്ക് പോയവരില്‍ ചിലര്‍ തിരിച്ചെത്തി തങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് അറിയിച്ചിരുന്നു.

200 അംഗ നിയമസഭില്‍ 101 പേരുടെ കേവല ഭൂരിപക്ഷമാണ് വേണ്ടത്. ഇത്
തെളിയിക്കാന്‍ ഗെലോട്ടിന് കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കകളുണ്ട്. കൃത്യമായ കണക്ക് ഇരു വിഭാഗവും പുറത്തുവിടാത്തതിനെത്തുടര്‍ന്നാണ് ഇത്.

100 എം.എല്‍.എമാരെയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം റിസോര്‍ട്ടിലേക്ക് മാറ്റിയത്. സ്വതന്ത്രരുടെ പിന്തുണയും സര്‍ക്കാരിനുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ