കോഴിക്കോട്:വിദ്യാര്‍ത്ഥി പ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭയില്‍ പാസാക്കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാറിനെ വെല്ലുവിളിച്ച് നിയമ വിരുദ്ധമായി എം.ബി.ബി.എസ് പ്രവേശനം നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളെ സഹായിക്കാനാണ് ബില്ല് പാസ്സാക്കിയിരിക്കുന്നതെന്ന് മഹേഷ് പറഞ്ഞു. പാവം വിദ്യാര്‍ത്ഥികളെ സഹായിക്കാനെന്നാണ് പ്രചരണമെങ്കിലും കോടികണക്കിന് രൂപ തലവരി പണം വാങ്ങിയ വിദ്യാഭ്യാസകച്ചവടക്കാരെ സഹായിക്കാനാണെന്ന് പകല്‍ പോലെ വ്യക്തമാണെന്നും മഹേഷ് അഭിപ്രായപ്പെട്ടു.
Read Also : വിവാദ മെഡിക്കല്‍പ്രവേശന ബില്ലിനെ എതിര്‍ത്തത് വി.ടി ബല്‍റാം മാത്രം; ബല്‍റാമിനെ തള്ളി ചെന്നിത്തലയും
ക്രമരഹിതമായ വിദ്യാര്‍ത്ഥി പ്രവേശനം പരിശോധിച്ച പ്രവേശന മേല്‍നോട്ട സമിതിയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കേരള ഹൈക്കോടതിയും നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ഒരു വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനല്ല മറ്റെന്തിന്റെ പേരിലാണെങ്കിലും ഇത്തരമൊരു ബില്ല് കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇതിന് മുന്‍പ് ഓഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ തന്നെ എ.ഐ.വൈ.എഫ് ഈ നീക്കത്തെ എതിര്‍ത്തിരുന്നെന്നും മഹേഷ് പറഞ്ഞു.
കാല്‍ നൂറ്റാണ്ട് കാലത്തെ ചരിത്രമുണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്ക്കരിക്കുന്നതിന് എതിരായ വിദ്യാര്‍ത്ഥി – ബഹുജന പ്രക്ഷോഭത്തിന്. 1991-ല്‍ തിരുവനന്തപുരം കുടപ്പന്നക്കുന്നില്‍ പോലീസ് വെടിയേറ്റ് മരിച്ച എ ഐ എസ് എഫ് നേതാവ് സഖാവ് ജയപ്രകാശും കൂത്തുപറമ്പില്‍ വെടിയേറ്റ് മരിച്ച അഞ്ച് എസ്.എഫ് ഐ – ഡി വൈ എഫ് ഐ സഖാക്കളും ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളുടെ ജ്വലിക്കുന്ന സമരണകള്‍ അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് ആവേശമാവുന്നുണ്ട്. ഫീസടക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ മരണം വരിച്ച രജനി എസ് ആനന്ദിന്റെയും ഫാസിലയുടെയും നിലവിളികള്‍ ഇപ്പോഴും കേരളത്തിലെ സമരബോധമുള്ള മനുഷ്യരുടെ കാതുകളില്‍ അലയടിക്കുന്നുണ്ടെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.
Read Also :സംഘി ആയത് കൊണ്ട് കേരത്തിലെ മുസ്‌ലികള്‍ അക്രമിച്ച എത്ര പേരെ അനുശ്രീയ്ക്കറിയാം; വിദ്വേഷ പരാമര്‍ശം നടത്തിയ അനുശ്രക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
സുപീംകോടതി വിമര്‍ശനം അവഗണിച്ച് അവതരിപ്പിച്ച ബില്‍ ഐകകണ്ഠ്യേനയാണു നിയമസഭാ പാസാക്കിയത്. പ്രവേശനത്തെ അനുകൂലിച്ചുള്ള ഓര്‍ഡിനന്‍സിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ബില്‍ പാസാക്കിയത്.