| Tuesday, 29th October 2024, 9:39 am

ബാലണ്‍ ഡി ഓര്‍ തിളക്കത്തില്‍ ഐറ്റാനാ ബോണ്‍മാട്ടിയും റോഡ്രിയും

സ്പോര്‍ട്സ് ഡെസ്‌ക്

2024 പുരുഷ വിഭാഗം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി സ്‌പെയ്‌നിന്റെയും മാഞ്ചസ്റ്റര്‍ സിറ്റി മിഡ് ഫീല്‍ഡര്‍ റോഡ്രി. സ്ത്രീകളുടെ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയത് ബാഴ്‌സലോണയുടെ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ ഐറ്റാനാ ബോണ്‍മാട്ടിയാണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഐറ്റാന ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്നത്.

റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനെയും റയല്‍ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിനെയും മറികടന്നാണ് റോഡ്രി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

മികച്ച പ്രകടനമാണ് റോഡ്രി സീസണില്‍ കാഴ്ചവെച്ചത്. തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് കിരീടവും 2024 യൂറോ കിരീടവും നേടാന്‍ താരത്തിന് സാധിച്ചിരുന്നു.
മാത്രമല്ല കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടുന്നതില്‍ മാഞ്ചസ്റ്ററിന് വേണ്ടി പ്രധാന പങ്കാണ് വഹിച്ചത്.

60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാഴ്സലോണ ഇതിഹാസം ലൂയിസ് സുവാരസിന് ശേഷം ഒരു സ്‌പെയിന്‍കാരനും ബാലണ്‍ ഡി ഓര്‍ വിജയിച്ചിട്ടില്ലായിരുന്നു. ഇത് പൊളിച്ചെഴുതിയാണ് റോഡ്രി ഇക്കുറി ഏറ്റവും മികച്ച താരത്തിന് ലഭിക്കുന്ന പുരസ്കാരം ഏറ്റുവാങ്ങിയത്.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം  റോഡ്രി പറഞ്ഞത്

‘ഇന്ന് എന്റെ വിജയമല്ല, സ്പാനിഷ് ഫുട്ബോളിന്റെ വിജയമാണ്, ആന്ദ്രെസ് ഇനിയേസ്റ്റ, ചാവി ഹെര്‍ണാണ്ടസ്, ഇക്കര്‍ കാസിലസ്, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് തുടങ്ങിയ അര്‍ഹതയുള്ള നിരവധി കളിക്കാര്‍ ഞങ്ങല്‍ക്കുണ്ടായിരുന്നു. ഇത് സ്പാനിഷ് ഫുട്‌ബോളിനും മിഡ്ഫീല്‍ഡര്‍മാര്‍ക്കും വേണ്ടിയാണ്. ‘റോഡ്രി ചടങ്ങില്‍ പറഞ്ഞു.

Content Highlight: Aitan And Rodri Won  Ballon D Or 2024

We use cookies to give you the best possible experience. Learn more