| Tuesday, 25th October 2022, 10:18 pm

ഞാന്‍ ചെയ്യുന്ന സിനിമ 50 കോടി ക്ലബ്ബില്‍ കേറുന്ന സമയത്ത് എന്റെ പ്രതിഫലം മാറ്റും: ഐശ്യര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടേത് മാത്രമല്ല ഇതര ഭാഷ സിനിമാ പ്രേമികളുടെയും ഇഷ്ടം നേടിയെടുത്ത താരമാണ് ഐശ്യര്യ ലക്ഷ്മി. നിര്‍മല്‍ സഹദേവന്‍ സംവിധാനം ചെയ്യുന്ന കുമാരിയാണ് ഐശ്യര്യയുടെ പുതിയ ചിത്രം.

സിനിമയില്‍ നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് പറയുകയാണ് താരം. കാണെക്കാണെ എന്ന ചിത്രത്തിന് വാങ്ങിയ പ്രതിഫലമാണ് താന്‍ ലീഡ് റോളായ കുമാരിയിലും വാങ്ങിയിട്ടുള്ളുവെന്നും തന്റെ ചിത്രം എന്നാണ് 50 കോടി കളക്ഷനിലേക്ക് എത്തുന്നത് അന്ന് തന്റെ പ്രതിഫലം ഇയര്‍ത്തുമെന്നും ഐശ്യര്യ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച താരം പറഞ്ഞത്.

”സിനിമ മേഖലയില്‍ പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ ഞാന്‍ നോക്കി കാണുന്നത് വേറെ തരത്തിലാണ്. പ്രതിഫലത്തിലുള്ള വ്യത്യാസം പലമേഖലകളിലുമുണ്ട്. സിനിമയില്‍ അത്തരം ഡിസ്‌കഷന്‍ കുറച്ച് കൂടുതലുണ്ട്.

എന്റെ പ്രതിഫലം ഒരുപാട് കുറച്ച് ഞാന്‍ വര്‍ക്ക് ചെയ്യാറില്ല. ഞാന്‍ മനസിലാക്കിയിരിക്കുന്ന ഒരു കാര്യമെന്തെന്നാല്‍ നമ്മള്‍ ആവശ്യപ്പെടുന്ന പ്രതിഫലം സിനിമയിലുള്ളവര്‍ക്ക് ഒരു ഭാരമാകരുതെന്നാണ്. കാരണം അതുവരെ കയ്യിലുള്ള എല്ലാ സമ്പാദ്യവും കൂട്ടിച്ചേര്‍ത്താണ് ഒരു പ്രൊഡ്യൂസര്‍ സിനിമ ചെയ്യുന്നത്.

നമുക്ക് സിനിമയില്‍ നിന്നും ലഭിക്കുന്നതില്‍ മിനിമം ഒരു നാല് മടങ്ങെങ്കിലും പ്രൊഡ്യൂസര്‍ക്ക് തിരിച്ച് കിട്ടണമെന്നാണ്. ആ ഒരു റേഷ്യോയില്‍ മാത്രമെ വര്‍ക്ക് ചെയ്യാന്‍ പാടുള്ളുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അതാണ് ഞാന്‍ ഫോളോ ചെയ്യുന്നതും.

ഞങ്ങള്‍ക്ക് ഇത്രയെ തരാന്‍ പറ്റുള്ളു ഐശ്യര്യ വന്ന് അഭിനയിച്ച് പോകൂ എന്ന് പറഞ്ഞാല്‍ ഞാന്‍ ആ സിനിമയുടെ ഭാഗമാകില്ല. കാണെക്കാണെ എന്ന ചിത്രത്തിന് വാങ്ങിയ അതേ പ്രതിഫലമാണ് ഞാന്‍ കുമാരിയില്‍ വാങ്ങിയിട്ടുള്ളത്. കുമാരി ഒരു ഹൈ ബഡ്ജറ്റ് മൂവിയാണ്.

വെറുതെ നമ്മള്‍ ഈ കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ ഇതില്‍ മാറ്റം കൊണ്ടു വരാന്‍ കഴിയില്ല. എന്റെ സിനിമ എന്ന് 50 കോടി ക്ലബ്ബില്‍ കേറുന്നുവോ അന്ന് ഞാന്‍ എന്റെ പ്രതിഫലം ഉയര്‍ത്തും. അതല്ലാതെ പ്രതിഫലം കൂട്ടാന്‍ പറയാന്‍ ഞാന്‍ യോഗ്യയല്ലെന്നാണ് മനസിലാക്കിയത്,” ഐശ്യര്യ പറഞ്ഞു.

ഒക്ടോബര്‍ 28നാണ് കുമാരി തിയേറ്ററിലെത്തുന്നത്. മിത്തിക്കല്‍ പശ്ചാത്തലത്തില്‍ ഫാന്റസി ലോകം സൃഷ്ടിച്ചുകൊണ്ട് കഥ പറയുന്ന കുമാരിയുടെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

content highlight: aiswarya lkshmi said that her salary will change when the film I do enters the 50 crore club

We use cookies to give you the best possible experience. Learn more