തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം ആരാണെന്ന് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. സായി പല്ലവിയുടെ പേരാണ് ഐശ്വര്യ പറഞ്ഞത്. പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രചോദനമായ ഒരാളാണ് പല്ലവിയെന്നും അവരുടെ നിലപാടുകളെ കുറിച്ചും ഐശ്വര്യ ലക്ഷ്മി സംസാരിച്ചു.
കാശിനോട് ഒരു താത്പര്യവുമില്ലാത്ത ആളാണ് സായി പല്ലവിയെന്നും അവര്‍ പരസ്യത്തില്‍ അഭിനയിക്കുകയോ കടകള്‍ ഉദ്ഘാടനം ചെയ്യാന്‍ പോവാറോയില്ലെന്നും ഐശ്വര്യ പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈകാര്യം പങ്കുവെച്ചത്.
‘എന്റെ ഒരു ഫേവറൈറ്റ് ആയ ആക്ടറാണ് പല്ലവി. നമ്മള്‍ പെണ്‍കുട്ടികള്‍ക്ക് ഏറെ ഇന്‍സ്പിരേഷനായ ഒരാളാണ് അവര്‍. അവരെടുക്കുന്ന ഒരുപാട് നിലപാടുകളുണ്ട്. ഫെയര്‍നെസ് ക്രീമിന്റെ പരസ്യം വേണ്ടെന്ന് വെച്ചിട്ടുണ്ട്. അത് നല്ല കാശ് കിട്ടുന്ന പരിപാടിയാണ്.
അവര്‍ ഏതെങ്കിലും ഒരു പരസ്യത്തില്‍ അഭിനയിച്ചതായിട്ട് എനിക്ക് തോന്നുന്നില്ല. സത്യത്തില്‍ പല്ലവി ഒരു പരസ്യവും ചെയ്തിട്ടില്ല. ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്യാനോ ഒന്നുംതന്നെ അവര്‍ പോവാറില്ല. കാശിനോട് ഒരു താത്പര്യവുമില്ലാത്ത ആളാണ്.
അവര്‍ക്ക് വേണമെങ്കില്‍ വലിയ കാറുകളും ഡയമണ്ടുകളും വാങ്ങിക്കാം. പക്ഷേ പല്ലവി അത് ചെയ്യാറില്ല. മിക്കവാറും എയര്‍പോര്‍ട്ടില്‍ വെച്ചായിരിക്കും ഞങ്ങള്‍ പരസ്പരം കാണുന്നത്. ഹലോ ഇവിടെയുണ്ടോ, ഇവിടെ ഞാനുമുണ്ട്, ആ അവസ്ഥയാണ് ഞങ്ങള്‍ക്ക്.
അങ്ങനെ എയര്‍പോര്‍ട്ടില്‍ വെച്ച് കാണുമ്പോള്‍ ഒക്കെ എനിക്ക് മോട്ടിവേഷണല്‍ ടോക്ക് തരുകയാണ് പുള്ളിക്കാരിയുടെ പ്രധാന പരിപാടി. എനിക്ക് വളരെ സപ്പോര്‍ട്ട് തരുന്ന ഒരാളാണ് പല്ലവി.
എനിക്ക് കാറിനോട് താത്പര്യമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ ഒരു കാര്‍ വാങ്ങി. അത് എന്റെ ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. എന്നാല്‍ പല്ലവിക്ക് അങ്ങനെയുള്ള ആഗ്രഹമേയില്ല. ഇപ്പോഴും ഒരു റെഡ് സ്വിഫ്റ്റ് കാറാണ് പുള്ളിക്കാരി ഉപയോഗിക്കുന്നത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
Content Highlight: Aiswarya Lekshmi Talks About Sai Pallavi