ശ്വാസോച്ഛാസവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന് നേരിയ പ്രശ്‌നങ്ങളുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് വിവിധ വൃത്തങ്ങള്‍ അറിയിച്ചു.
മുംബൈ: ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെയാണ് ഐശ്വര്യയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
അതേസമയം, ജയ ബച്ചന്റെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. ആദ്യം ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യക്കും കൊവിഡ് നെഗിറ്റീവായിരുന്നു.
നേരത്തെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അച്ഛനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്നും, ഇരുവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിച്ചിരുന്നുള്ളുവെന്നും അഭിഷേക് ട്വിറ്ററില്‍ അറിയിച്ചിരുന്നു.
ശ്വാസോച്ഛാസവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന് നേരിയ പ്രശ്‌നങ്ങളുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് വിവിധ വൃത്തങ്ങള്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ