ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കുയരാന്‍ ഐശ്വര്യക്ക് സാധിച്ചു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും ഐശ്വര്യ തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രവും ഐശ്വര്യയെ തേടിയെത്തി.
തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളായ ഗോവിന്ദ് വസന്തയെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മെഡിസിന് പഠിക്കുന്ന കാലം മുതല്‍ക്ക് ഗോവിന്ദിനെ പരിചയമുണ്ടെന്ന് ഐശ്വര്യ പറഞ്ഞു. സെക്കന്‍ഡ് ഇയര്‍ മുതലാണ് ഗോവിന്ദിനെ പരിചയപ്പെട്ടതെന്നും തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തയാളാണ് ഗോവിന്ദെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ അഭിനയിക്കണമെന്ന് തന്നോട് ആദ്യം പറഞ്ഞവരില്‍ ഒരാളാണ് ഗോവിന്ദ് വസന്തയെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ഗോവിന്ദ് വസന്ത കുറച്ച് ഇന്‍ട്രോവേര്‍ട്ടഡായെന്ന് ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. പുതിയ സിനിമ കിട്ടിയതിന്റെ സന്തോഷം പങ്കുവെക്കാന്‍ വേണ്ടി ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നും സോഷ്യല്‍ ലൈഫ് എന്‍ജോയ് ചെയ്യാതെ കുറച്ച് മാറി നില്‍ക്കുന്നതുപോലെ തോന്നിയിട്ടുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം പറഞ്ഞത്.
‘ഗോവിന്ദേട്ടനെ മെഡിസിന് പഠിക്കുന്ന കാലം മുതല്‍ക്ക് അറിയാം. എന്റെ സെക്കന്‍ഡ് ഇയറിലാണ് പുള്ളിയെ ഞാന്‍ പരിചയപ്പെടുന്നത്. ഗോവിന്ദേട്ടനും രഞ്ജുവും ആ സമയം മുതല്‍ എന്റെ ക്ലോസ് സര്‍ക്കിളില്‍ ഉണ്ട്. സിനിമയില്‍ അഭിനയിക്കണമെന്ന് എന്നോട് ആദ്യം പറഞ്ഞവരില്‍ ഒരാള്‍ ഗോവിന്ദേട്ടനായിരുന്നു. അവര്‍ എന്നെ പലപ്പോഴും മോട്ടിവേറ്റ് ചെയ്യാറുണ്ട്. ആ ഒരു സര്‍ക്കിള്‍ ഞാന്‍ വല്ലാതെ എന്‍ജോയ് ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുള്ളി കുറച്ച് ഇന്‍ട്രോവേര്‍ട്ടഡായെന്ന് തോന്നുന്നു. പുതിയ പ്രൊജക്ട് കിട്ടിയെന്നോ അല്ലെങ്കില്‍ വേറെന്തെങ്കിലും സന്തോഷം പങ്കുവെക്കാനോ വിളിച്ചാല്‍ പുള്ളി ഫോണെടുക്കാറില്ല. പുള്ളി ഇപ്പോള്‍ സോഷ്യല്‍ ലൈഫ് ഒന്നും എന്‍ജോയ് ചെയ്യാതെ എല്ലാത്തില്‍ നിന്നും മാറി നടക്കുന്ന സമയമാണെന്നാണ് എനിക്ക് തോന്നുന്നത്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlight: Aishwarya Lekshmi talks about the friendship with Govind Vasantha