|

നിര്‍മാതാവാണെന്ന കാര്യം എപ്പോഴും മറക്കും; ഓം ശാന്തി ഓശാനയിലെ അതേ സ്വഭാവമാണ് നസ്രിയയ്ക്ക്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് അമല്‍ നീരദ് ചിത്രമായ വരത്തന്‍. നസ്രിയയും അമല്‍ നീരദും നിര്‍മാതാവാകുന്ന ചിത്രത്തില്‍ ഫഹദാണ് നായകന്‍.

നായികയായ ഐശ്വര്യലക്ഷ്മിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

നസ്രിയയുണ്ടായിരുന്ന ലൊക്കേഷന്‍ വളരെ ജോളിയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ഐശ്വര്യ പങ്കുവെച്ചത്.

നസ്രിയ എന്റെ ഒരു അടുത്ത സുഹൃത്തിനെപ്പോലായിരുന്നു. നിര്‍മാതാവ് ആണെന്ന കാര്യം പുള്ളിക്കാരത്തി പലപ്പോഴും മറക്കുമെന്നും ഐശ്വര്യ പറഞ്ഞു.


ALSO READ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍


ഞങ്ങള്‍ക്ക് നല്ല ഭക്ഷണം കൊണ്ടു തരും. പുളളിയുടെ ഉപ്പയും ഉമ്മയും വരുമ്പോള്‍ നല്ല ഭക്ഷണം ഒക്കെ കൊണ്ടുത്തരാറുണ്ടായിരുന്നു. ഷൂട്ടിനിടയ്ക്കുണ്ടാകുന്ന സ്‌ട്രെസ്സും പ്രശ്‌നങ്ങളും ഒക്കെ ഞങ്ങളെ അലട്ടാതെ കൊണ്ടുപോകാന്‍ നസ്രിയയുടെ സാന്നിദ്ധ്യം അനുഗ്രഹമായിരുന്നു.

ഇടയ്ക്ക് അമല്‍ നീരദ് സാര്‍ നസ്രിയയോട് പറയും നിര്‍മാതാവാണ് ഇങ്ങനെ തോന്നുന്നതൊക്കെ മേടിച്ച് ലൊക്കേഷനില്‍ വരരുത്. രാത്രി കണക്കൊക്കെ നോക്കി സെറ്റില്‍ ചെയ്യണം എന്നോക്കെ. അപ്പോഴൊക്കെയാണ് നിര്‍മാതാവാണെന്ന കാര്യം തന്നെ പുള്ളി ഓര്‍ക്കുന്നത്.

ഭയങ്കര ജോളിയാണ് നസ്രിയ. താമാശയൊക്കെ പറഞ്ഞ് എപ്പോഴും നമ്മളെ കൂളാക്കി നിര്‍ത്തും. നമ്മളെ എപ്പോഴും പോസീറ്റീവാക്കി നിര്‍ത്താനുള്ള കഴിവുണ്ട് നസ്രിയയ്ക്ക്. ശരിക്കും ഓം ശാന്തി ഓശാനയിലെ അതേ സ്വഭാവം തന്നെയാണ് ഞാന്‍ കണ്ട നസ്രിയയ്ക്കും.

Latest Stories