| Friday, 15th November 2024, 12:16 pm

ആ നടന്മാരോടൊപ്പം ആദ്യമായി അഭിനയിക്കുമ്പോള്‍ പേടിയും പരിഭ്രാന്തിയും തോന്നി: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഒരിക്കലും സ്വയം സെലിബ്രിറ്റിയാണെന്നോ സ്റ്റാറാണെന്നോ തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. എളിമ വാരിവിതറാന്‍ വേണ്ടിയിട്ടല്ല ഇങ്ങനെ പറയുന്നതെന്നും ഒരു പുതുമുഖമായിരിക്കുമ്പോള്‍ തനിക്ക് പേടിയും പരിഭ്രാന്തിയും ഉണ്ടായിരുന്നെന്നും നടി പറയുന്നു. കരിക്ക് ഫ്‌ളിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

ഒരു പുതുമുഖമായിരിക്കുമ്പോള്‍ തനിക്ക് പേടിയും പരിഭ്രാന്തിയും ഉണ്ടായിരുന്നെന്നും കമല്‍ ഹാസനെ പോലെയുള്ള നടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ താന്‍ പേടിച്ചുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മണിരത്‌നത്തിന്റെ സെറ്റില്‍ ആദ്യമായി പോയപ്പോഴും ധനുഷിന്റെ കൂടെ ആദ്യമായിട്ട് അഭിനയിക്കുമ്പോഴും താന്‍ പരിഭ്രാന്തിയായെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഒരിക്കലും ഞാന്‍ ഒരു സെലിബ്രിറ്റി ആണെന്നോ സ്റ്റാര്‍ ആണെന്നോ തോന്നിയിട്ടില്ല. വളരെ സത്യസന്ധമായാണ് ഞാന്‍ ഇത് പറയുന്നത്. അല്ലാതെ എളിമ വാരിവിതറാന്‍ വേണ്ടിയിട്ടല്ല. അതൊക്കെ മറ്റൊരാളുടെ പെര്‍സെപ്ഷനാണ്. ഒരു തേര്‍ഡ് പേഴ്സണില്‍ നിന്നിട്ടല്ല ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നത്.

ഒരു വിജയം വരുമ്പോള്‍ അടിപൊളി എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. ഒരു വിജയമുണ്ടായാല്‍ സന്തോഷം തോന്നും. ചെയ്ത കാര്യം സക്സസ് ആയല്ലോയെന്ന് ചിന്തിക്കും. പിന്നെ അടുത്ത കാര്യത്തിലേക്ക് പോകുകയാണ് ചെയ്യുക. ഒരു ആക്ടര്‍ എന്ന നിലയില്‍ നന്നായിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഒരു പുതുമുഖമായിരിക്കുമ്പോള്‍ എനിക്ക് പേടിയും പരിഭ്രാന്തിയും ഉണ്ടായിരുന്നു. ഇപ്പോഴും അതുണ്ട്. ഇപ്പോഴുള്ളത് ഓരോ സീന്‍ അപ്രോച്ച് ചെയ്യാനായിട്ടുള്ള പേടിയല്ല. പകരം എക്‌സൈറ്റ്‌മെന്റ് കാരണമുള്ള പേടിയാണ്. കമല്‍ ഹാസന്‍ സാറിനെ പോലെയുള്ള നടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് പേടിയുണ്ട്.

മണിരത്‌നം സാറിന്റെ സെറ്റില്‍ ആദ്യമായി പോയപ്പോള്‍ പരിഭ്രാന്തി തോന്നിയിരുന്നു. അദ്ദേഹത്തെ ഇംമ്പ്രസ് ചെയ്യണം, അവര്‍ വീണ്ടും വിളിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കമല്‍ ഹാസന്‍ സാറിനെയും അദ്ദേഹത്തെ പോലെയുള്ള വലിയ നടന്മാരെയും കാണുമ്പോള്‍ പരിഭ്രാന്തി തോന്നാറുണ്ട്. ധനുഷിന്റെ കൂടെ ആദ്യമായിട്ട് അഭിനയിക്കുമ്പോള്‍ ഞാന്‍ പരിഭ്രാന്തിയായിരുന്നു. അത് മാനേജ് ചെയ്യാനുള്ള ചാലഞ്ചുകള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.


Content Highlight: Aishwarya Lekshmi Talks About Dhanush And Kamal Haasan

Latest Stories

We use cookies to give you the best possible experience. Learn more