| Tuesday, 26th November 2024, 8:05 am

ലാലേട്ടന്റെ കൈ വിറയ്‌ക്കുന്ന ആ സീന്‍ മറക്കാനാകില്ല; അദ്ദേഹത്തിന്റെ മികച്ച സീനുകളിലൊന്ന്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. പണ്ടത്തെ മോഹന്‍ലാല്‍ ചിത്രങ്ങളെ കുറിച്ച് പറയുകയാണ് നടി. തനിക്ക് പത്മരാജന്‍ സിനിമകളിലെ മോഹന്‍ലാലിനെ വലിയ ഇഷ്ടമാണെന്നാണ് ഐശ്വര്യ പറയുന്നു.

മോഹന്‍ലാലിന്റെ പത്മരാജന്‍ സിനിമകളൊക്കെ തന്റെ പ്രിയപ്പെട്ട സിനിമകളാണെന്നും നടി പറഞ്ഞു. സിബി മലയില്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ദശരഥം എന്ന മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചും ഐശ്വര്യ ലക്ഷ്മി സംസാരിച്ചു.

സിനിമയുടെ അവസാനം മോഹന്‍ലാല്‍ സുകുമാരിയോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈ വിറക്കുന്നത് വളരെ മികച്ച ഒരു സീനാണെന്നും നടി കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹലോ മമ്മിയുടെ ഭാഗമായി രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘എനിക്ക് പത്മരാജന്‍ പടങ്ങളിലെ ലാലേട്ടനെ വലിയ ഇഷ്ടമാണ്. സത്യത്തില്‍ എന്റെ ഫേവറിറ്റ് സിനിമകളാണ് അതൊക്കെ. പിന്നെ ലാലേട്ടന്റെ ദശരഥം സിനിമയും ഒരുപാട് ഇഷ്ടമാണ്. അതില്‍ അവസാനം ഒരു സീനുണ്ട്.

‘ആനി മോനെ സ്‌നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്‌നേഹിക്കാമോ’ എന്ന് ചോദിക്കുന്ന സീന്‍. ആ സമയത്ത് ലാലേട്ടന്റെ കൈ വിറക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. അതൊരു വല്ലാത്ത സീനാണ്, മറക്കാനാകില്ല. ലാലേട്ടന്റെ മികച്ച സീനുകളില്‍ ഒന്നാണത്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഹലോ മമ്മി സിനിമയില്‍ ഐശ്വര്യയോടൊപ്പം അഭിനയിക്കുന്നത് നടന്‍ ഷറഫുദ്ദീനാണ്. അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ ഷറഫുദ്ദീന്‍ ദേശാടനകിളികള്‍ കരയാറില്ല എന്ന സിനിമയെ കുറിച്ചാണ് സംസാരിച്ചത്.

‘ദേശാടനകിളികള്‍ കരയാറില്ല എന്ന സിനിമയില്‍ റെസ്റ്റോറന്റില്‍ പോയിട്ട് ലാലേട്ടന്‍ സംസാരിക്കുന്ന ഒരു സീനുണ്ട്. അത്ര ഈസിയായി ആ സീന്‍ അദ്ദേഹം ചെയ്യുന്നുണ്ട്. വളരെ പൊളിയാണ് ആ സീന്‍,’ ഷറഫുദ്ദീന്‍ പറഞ്ഞു.

Content Highlight: Aishwarya Lekshmi Talks About Dasharatham Movie And Mohanlal’s Hand Shaking Scene

We use cookies to give you the best possible experience. Learn more