പ്രേക്ഷകര്‍ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നും നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം വമ്പന്‍ വിജയമായിരുന്നു.
ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച പൂങ്കുഴലി എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ റായി അവതരിപ്പിക്കുന്ന കഥാപാത്രവുമായി ഐശ്വര്യ ലക്ഷ്മിക്ക് നിരവധി കോമ്പിനേഷന്‍ സീനുകളുണ്ടെങ്കിലും അതെല്ലാം രണ്ടാം ഭാഗത്തിലാണ് കാണിക്കുന്നത്.
ഷൂട്ടിനിടക്ക് ഐശ്വര്യയുമായി ഉണ്ടായ അനുഭവഭങ്ങള്‍ പങ്കുവെക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സൈന്‍ ലാഗ്വേജ് പഠിക്കാന്‍ താന്‍ ബുദ്ധിമുട്ടിയെന്നും ഐശ്വര്യ റായി ആണ് അപ്പോള്‍ തന്നെ സഹായിച്ചതെന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
‘ഐശ്വര്യ റായ് മാം ഫുള്‍ ടൈം നോട്ട് ബുക്കുമായാണ് വരുന്നത്. ഭാഷ അറിയില്ലല്ലോ. തമിഴ് അത്ര ഫെമിലിയറല്ല. വലിയൊരു എ ഫോര്‍ സൈസ് നോട്ട്ബുക്കുണ്ട്. അതില്‍ ഡയലോഗുകള്‍ എല്ലാം എഴുതി അത് പ്രാക്ടീസ് ചെയ്യും. ഐശ്വര്യ മാം ഊമയ റാണി എന്നൊരു കഥാപാത്രം കൂടി ചെയ്യുന്നുണ്ട്. ആ കഥാപാത്രത്തിനൊപ്പം സൈന്‍ ലാഗേജ് യൂസ് ചെയ്യണം. ഇപ്പോഴത്തേതല്ല. പഴയ കാലത്തെ സൈന്‍ ലാഗ്വേജ്.
കപ്പല്‍ വരുഗിറേന്‍ എന്നാണ് ഡയലോഗ്. ഇത് എങ്ങനെ പറയുമെന്ന് ഞാന്‍ അന്തം വിട്ട് നില്‍ക്കുകയാണ്. മണി രത്‌നം സാര്‍ ലാസ്റ്റ് മിനിട്ടാണ് സൈന്‍ ലാഗ്വേജ് യൂസ് ചെയ്യണമെന്ന് പറയുന്നത്. അതുവരെ ഡയലോഗായിരുന്നു. അങ്ങനെ എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ ഐശ്വര്യ മാമാണ് എന്നെ ഹെല്‍പ് ചെയ്തത്. പറയുന്നതും ആക്ഷനും മാച്ച് ചെയ്താണ് നമ്മള്‍ ഷൂട്ട് ചെയ്തത്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlight: aishwarya lekshmi shares her experience with aishwarya rai in ps 1