ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കുയരാന്‍ ഐശ്വര്യക്ക് സാധിച്ചു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും ഐശ്വര്യ തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രവും ഐശ്വര്യയെ തേടിയെത്തി.
കൗമാരകാലത്ത് താന്‍ അനുകരിച്ചിട്ടുള്ള സ്‌റ്റൈല്‍ ഐക്കണെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമാതാരങ്ങളുടെ സ്‌റ്റൈലൊന്നുമല്ല താന്‍ അനുകരിച്ചിരുന്നതെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അന്നത്തെ കാലത്ത് കൂടുതലും അന്യഭാഷയിലെ മ്യൂസിക് പ്രോഗ്രാമുകളാണ് കണ്ടിരുന്നതെന്നും ചാനല്‍ വി, നയന്‍ എക്‌സ്, എസ്.എസ്. മ്യൂസിക് പോലുള്ള ചാനലുകളാണ് കൂടുതലായി കാണാറുള്ളതെന്ന് ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
അന്ന് വീഡിയോ ആങ്കറായിരുന്ന ശ്രയ റെഡ്ഡിയെ ഒരുപാട് ഇഷ്ടമായിരുന്നെന്നും അവരുടെ ഡ്രെസ്സിങ് സ്റ്റൈല്‍ തന്നെ വല്ലാതെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിരുന്നെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അവര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ആ സമയത്ത് അറിയില്ലായിരുന്നെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഹലോ മമ്മിയുടെ പ്രൊമോഷന്റെ ഭാഗമായി സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
‘സിനിമയിലെ ആരെയും അല്ലായിരുന്നു ഞാന്‍ സ്‌റ്റൈല്‍ ഐക്കണാക്കിയിരുന്നത്. ഒരു ചാനല്‍ ആങ്കറിന്റെ സ്‌റ്റൈലാണ് എന്നെ കൂടുതലായി ഇന്‍ഫ്‌ളുവന്‍സ് ചെയ്തിരുന്നത്. അന്നത്തെ കാലത്ത് കൂടുതലും അന്യഭാഷയിലെ പരിപാടികളായിരുന്നു കണ്ടിരുന്നത്. ചാനല്‍ വി, നയന്‍ എക്‌സ്, എസ്.എസ്. മ്യൂസിക് പോലുള്ള ചാനലുകളുടെ വലിയ ഫാനായിരുന്നു.
എസ്.എസ്. മ്യൂസിക്കിലെ ആങ്കറായിരുന്ന ശ്രിയ റെഡ്ഡിയുടെ സ്റ്റൈലാണ് ഞാന്‍ കൂടുതലും അനുകരിച്ചിരുന്നത്. അവരുടെ ഡ്രസ്സിങ്ങും ബാക്കി കാര്യങ്ങളുമെല്ലാം എന്നെ ഒരുപാട് ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. അവര്‍ സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടായിരുന്നെന്ന് പിന്നീടാണ് അറിഞ്ഞത്. ബ്ലാക്കിലൊക്കെ അവര്‍ ചെയ്ത ക്യാരക്ടര്‍ നൈസായിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlight: Aishwarya Lekshmi says that Sriya Reddy was her style icon during her teenage