| Saturday, 29th October 2022, 1:06 pm

ഇത് ഇപ്പോ സന്ധ്യയല്ലേ, അതെ സന്ധ്യയാണ്, സന്ധ്യാ സമയത്ത് ഈ കഥാപാത്രം കുളിച്ചിട്ടുണ്ടാകുമോ; ഷൈന്‍ ടോമിനെ അനുകരിച്ച് ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ഷൂട്ടിങ് സെറ്റിലെ സംസാര രീതിയെ ട്രോളി നടി ഐശ്വര്യ ലക്ഷ്മി. ഷൈന്‍ ടോമും ഐശ്വര്യയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കുമാരി സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ കിടിലന്‍ മിമിക്രി.

ഏത് അഭിമുഖങ്ങളില്‍ പോയാലും ഷൈന്‍ ടോം ചാക്കോയെ അനുകരിക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ മെയ്ന്‍ പരിപാടിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു താരം ഷൈനിനെ അനുകരിച്ചത്. ചിത്രത്തിന്റെ സംവിധായകനും ഷൈനും തമ്മില്‍ നടത്തുന്ന ഒരു സംഭാഷണമാണ് ഐശ്വര്യ ഇമിറ്റേറ്റ് ചെയ്തത്.

ചിലപ്പോള്‍ നിര്‍മലിന്റെ അടുത്ത് പോയിട്ട് ‘ ഇതിപ്പോ സന്ധ്യയല്ലേ, സന്ധ്യ എന്ന് ചോദിക്കും. അതെ സര്‍ സന്ധ്യാ സമയമാണ്. സന്ധ്യാ സമയം ആകുമ്പോള്‍ ക്യാരക്ടര്‍ കുളിച്ചിട്ടുണ്ടാകുമോ’ (ഷൈനിന്റെ ശബ്ദത്തില്‍), ഇങ്ങനെയൊക്കെ ചോദിക്കും പുള്ളി.

കുളിക്കാന്‍ നില്‍ക്കുകയായിരിക്കും എന്നോ മറ്റോ നിര്‍മല്‍ മറുപടി പറഞ്ഞു. ഈ സംഭാഷണം ഞാന്‍ കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ കുളിച്ച് കഴിഞ്ഞാല്‍ തന്നെ ക്യാരക്ടറിന് എന്ത് മാറ്റം സംഭവിക്കാനാ എന്നാണ് ഞാന്‍ അവിടെ നിന്ന് ചിന്തിച്ചത്. പക്ഷേ ആ സീന്‍ ഷൈന്‍ ചെയ്യുമ്പോള്‍ പുള്ളി തലയില്‍ എണ്ണയൊക്കെ ഇട്ട് ബോഡിയിലും എണ്ണ തേച്ചാണ് പെര്‍ഫോമന്‍സിന് വേണ്ടി വന്ന് നില്‍ക്കുന്നത്. ഒരു ബിലീവബിലിറ്റി ആ ക്യാരക്ടറിന് എക്‌സ്ട്രാ കൊടുക്കുകയാണ്. കണ്ടോണ്ടിരിക്കുന്ന ആള്‍ ഈ എണ്ണയും കാര്യങ്ങളുമൊക്കെ നോട്ടീസ് ചെയ്യും, എത്ര മൈന്യൂട്ട് ആണെങ്കിലും.

അവര്‍ ആ വേ ഓഫ് ലൈഫിനെ ഒന്നുകൂടി ശ്രദ്ധിക്കുകയാണ്. അതുപോലെ ഷൈന്‍ മുറുക്കുന്ന രീതി. ഡയലോഗിന് ഇടയ്ക്ക് അദ്ദേഹം വെറ്റില ചെല്ലത്തിന് വേണ്ടി കൈ നീട്ടും. മറ്റേ ക്യാരക്ടര്‍ ഇത് കാരി ചെയ്യുന്നുണ്ടാകും. പുള്ളി സീനിന്റെ ഇടയ്ക്ക് ഇത് ചോദിക്കും. ഇത് ഓര്‍ഗാനിക്കായി ഷൈന്‍ ചെയ്തുപോകുന്ന കാര്യങ്ങളാണ്.

ഞാന്‍ അത്രയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഷൈന്‍. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ കളിയാക്കി സംസാരിക്കുന്നത്. അത് പുള്ളിക്കും അറിയാം. ഞാന്‍ പുള്ളിയുടെ മുന്നിലും ഇങ്ങനെ അനുകരിക്കാറുണ്ട്. ഇപ്പോള്‍ എവിടെ പോയാലും എന്റെ മെയ്ന്‍ ഐറ്റം ഷൈന്‍ എങ്ങനെയാണ് സംസാരിക്കുക എന്ന് കാണിച്ചുകൊടുക്കലാണ്. എന്ന് വെച്ച് ഞാന്‍ പുള്ളിയെ ബഹുമാനിക്കുന്നില്ല എന്നല്ല. ഒരു പ്രത്യേകതരം സംസാരം ആയതുകൊണ്ട് ഇമിറ്റേറ്റ് ചെയ്യുന്നു എന്നേയുള്ളൂ.

ചിത്രത്തില്‍ ഷൈനും സുരഭി ചേച്ചിയുമായി ഒരു കോമ്പിനേഷന്‍ സീക്വന്‍സ് ഉണ്ട്. ഭയങ്കര രസമായിരുന്നു. ഷൂട്ടിങ് കാണാന്‍ തന്നെ രസമായിരുന്നു. സ്‌ക്രീനില്‍ വരുമ്പോള്‍ ആളുകള്‍ക്കും അതിന്റെ ഇന്റന്‍സിറ്റി മനസിലാകും, ഐശ്വര്യ പറഞ്ഞു.

Content Highlight: Aishwarya Lekshmi Imitate Shine Tom Chacko on Interviews

Latest Stories

We use cookies to give you the best possible experience. Learn more