നടി ഐശ്വര്യ ലക്ഷ്മി തന്റെ വളര്‍ത്തു പട്ടിയെ കുറിച്ചും കേരളത്തില്‍ പൊതുവെ പട്ടികളോടുള്ള സമീപനത്തെ കുറിച്ചും സംസാരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
കേരളത്തിലെ പൊതു ഇടങ്ങളില്‍ പട്ടികള്‍ക്ക് സാധാരണയായി പ്രവേശനം അനുവദിക്കാറില്ലെന്നാണ് ഐശ്വര്യ പറയുന്നത്. പറശ്ശിനിക്കടവ് അമ്പലത്തിനുള്ളില്‍ പട്ടികളെ കണ്ടപ്പോള്‍ തനിക്ക് ഏറെ സന്തോഷം തോന്നിയെന്നും നടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണിത്. ലോക് ഡൗണില്‍ വളര്‍ത്തുമൃഗമായി കൂട്ടിനെത്തിയ ബ്രൂണോ ഇല്ലായിരുന്നെങ്കിലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി.
‘ബ്രൂണോ ചക്കരയാണ്. ഈ പ്രപഞ്ചത്തിലെ ഏറ്റവും നല്ല പട്ടിയാണ് ബ്രൂണോ എന്നാണ് എനിക്ക് തോന്നുന്നത്. അവന് ഫാന്‍സുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു.
ബ്രൂണോയെ അച്ഛനും അമ്മയും തന്നെയാണ് നോക്കുന്നത്. എനിക്ക് സമയം കിട്ടാറില്ല. ഒരുപാട് നിയന്ത്രണങ്ങളുണ്ടല്ലോ നമ്മുടെ സമൂഹത്തില്‍. പുറംരാജ്യങ്ങളില്‍ നായകളെ എവിടേക്കും കൊണ്ടുപോകാനാകും.
എല്ലായിടത്തും ഡോഗ്‌സിന് ഓപ്പണായിരിക്കും. എന്നാല്‍ ഇവിടെ ഇന്നും അങ്ങനെയായിട്ടില്ല. ഷൂട്ടിങ് സെറ്റിലേക്ക് കൊണ്ടുപോകാനാകില്ല. പറശ്ശിനിക്കടവ് മുത്തപ്പന്റെ അമ്പലത്തില്‍ പോയപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. അവിടെ അമ്പലത്തിനകത്ത് വരെ പട്ടികളുണ്ട്.
മുത്തപ്പന്റെ വാഹനമായിട്ടാണ് പട്ടികളെ കണക്കാക്കുന്നത്. ഞാന്‍ പോയ ഏറ്റവും മികച്ച ക്ഷേത്രമാണത്. നല്ല രസമാണ്. ആ അമ്പലം വളരെ ഇന്‍ക്ലൂസിവാണെന്ന് നമുക്ക് തോന്നും. അവിടുത്തെ രീതികളൊക്കെ കുറച്ച് വ്യത്യാസമാണ്.
വളരെ ശാന്തമായ അന്തരീക്ഷമാണ് അവിടെ. മതപരമായ രീതിയിലല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷെ അവിടെ ചെല്ലുമ്പോള്‍ മനസിന് വളരെയധികം ശാന്തിയും സമാധാനവും ലഭിക്കും,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
Content Highlight: Aishwarya Lekshmi about her pet dog and Kerala temple where dogs are allowed inside