ഏറെക്കാലമായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മണി രത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്തു. പൂങ്കുഴലി എന്ന കഥാപാത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മിയും ശ്രദ്ധ പിടിച്ചു പറ്റി.
മണി രത്‌നത്തിന് സിനിമയോടുള്ള സമര്‍പ്പണത്തിന്റെ അനുഭവം പങ്കുവെക്കുകയാണ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി.
‘പോണ്ടിച്ചേരി ബീച്ചില്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ടെമ്പറേച്ചര്‍ 40നോടടുപ്പിച്ചിട്ടുണ്ട്. കണ്ണ് തുറക്കാന്‍ പറ്റില്ല. അതിന് വേണ്ടി തെര്‍മോ മാറ്റിത്തരണം, കണ്ണ് തുറന്നാലല്ലേ അഭിനയം വരൂ, കണ്ണ് പകുതി അടച്ച് അഭിനയിക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ പ്രശ്‌നമുണ്ടാക്കി തെര്‍മോ മാറ്റിച്ചു.
ലഞ്ച് കഴിക്കാനായി ടെന്റ് അടിച്ചിട്ടുണ്ട്. ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. നിരവധി ഓപ്ഷന്‍സ് ഉണ്ടെങ്കിലും കൊവിഡിന്റെ റെസ്ട്രിക്ഷന്‍സ് ഉണ്ട്. ഫുഡ് കഴിക്കുമ്പോള്‍ കൂളറിന്റെ അടുത്താണ് പോയി ഇരുന്നത്. മുടി ഒക്കെ എടുത്ത് മോളില്‍ കുത്തിവെച്ചിരിക്കുകയാണ്. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. ചൂടടിച്ചിട്ട് ഉരുകുകയാണ്. ഉപ്പും എല്ലാം കൂടിയായിട്ട് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
ഭക്ഷണം കഴിച്ചിട്ട് ഞാന്‍ വരുമ്പോള്‍ മണി സാര്‍ വെയിലത്ത് ഇരിക്കുകയാണ്. ഞാന്‍ അടുത്ത് പോയി സാര്‍ ടെന്റുണ്ട് എന്ന് പറഞ്ഞു. ഒന്നും വേണ്ടെന്ന് സാര്‍ പറഞ്ഞു. അദ്ദേഹം അപ്പോഴും അടുത്ത ഷോട്ടിനെ പറ്റിയാണ് ചിന്തിക്കുന്നത്,’ ഐശ്വര്യ പറഞ്ഞു.
അതേസമയം ഫസ്റ്റ് ഷോ മുതല്‍ മികച്ച പ്രതികരണമാണ് പൊന്നിയിന്‍ സെല്‍വന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണി രത്നം തന്റെ മാജിക്ക് വീണ്ടും ചിത്രത്തിലൂടെ ആവര്‍ത്തിച്ചു എന്ന് പ്രേക്ഷകര്‍ പറയുന്നു.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗത്തിന് പ്രതീക്ഷ ഉയര്‍ത്തുന്ന അപ്രതീക്ഷിത ക്ലൈമാക്സാണ് ചിത്രത്തില്‍ ഒരുക്കി വെച്ചിരിക്കുന്നതെന്നും ചിത്രം കണ്ടവര്‍ പറഞ്ഞു.
വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുക. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
Content Highlight: Aishwarya Lakshmi is sharing the experience of dedication of Mani Ratnam to cinema for