|

വലിയൊരു വേദനയോടെയാണ് സുരാജേട്ടന്‍ ആ ചോദ്യം ചോദിച്ചത്; ആ സീനില്‍ കണ്ണ് കലങ്ങിയിരുന്നു; ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. കൂടെ അഭിനയിച്ച അഭിനേതാക്കളില്‍ തന്നെ സ്വാധീനിച്ച വ്യക്തിയെക്കുറിച്ച് പറയുകയാണ് നടി. കാണെക്കാണെ എന്ന ടൊവിനോ ചിത്രത്തില്‍ സൂരാജ് വെഞ്ഞാറമൂടിന്റെ അഭിനയത്തെക്കുറിച്ചാണ് ഐശ്വര്യ പറഞ്ഞത്. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരാജിന്റെ അഭിനയത്തെക്കുറിച്ച് താരം പങ്കുവെച്ചത്.

”കാണെക്കാണെ എന്ന സിനിമയില്‍ സുരാജേട്ടന്റെ ഫസ്റ്റ് സീന്‍ എടുക്കുകയായിരുന്നു. ഞാനും സുരാജേട്ടനുമായുള്ള ഫസ്റ്റ് സീനായിരുന്നു. പരിചയമില്ലാത്ത ആളുകളാണെങ്കിലും എന്റെ കഥാപാത്രം സുരാജേട്ടന്റെ കഥാപാത്രത്തെ പപ്പ എന്നാണ് വിളിക്കുന്നത്.

ഒന്നര വര്‍ഷമായിട്ട് പേരക്കുട്ടിയെ കാണാത്ത അപ്പുപ്പനാണ് സുരാജേട്ടന്‍. ആ ഒരു സീനില്‍ പേരക്കുട്ടിയെ എങ്ങനെ വേണെങ്കിലും പരിചയപ്പെടാവുന്നതാണ്. സിമ്പിളായി അറിയുമോയെന്ന് വേണമെങ്കില്‍ ആ സീനില്‍ ചോദിക്കാം. കുട്ടിയോടായതുകൊണ്ട് കൊഞ്ചിച്ചു വരെ ആ സീനില്‍ അദ്ദേഹത്തിന് ചോദിക്കാന്‍ കഴിയും. പക്ഷേ അദ്ദേഹമതില്‍ എന്തൊക്കെയോ വേദനകള്‍ പിടിച്ച് നിര്‍ത്തിയാണ് സംസാരിച്ചത്.

എനിക്ക് അത് ഭയങ്കര രസമായിട്ട് തോന്നി. അവിടെ നിന്ന് ഞാന്‍ വിചാരിച്ച പോലെയൊന്നുമല്ല അദ്ദേഹം ആ സീന്‍ അഭിനയിച്ചത്. എങ്ങനെയാണ് ആ സീന്‍ ഇമോഷണലായി ചെയ്തതെന്ന് ഞാന്‍ സുരാജേട്ടനോട് ചോദിച്ചിരുന്നു. കാരണം കണ്ണെല്ലാം കലങ്ങി വളരെ വേദനയോടെയാണ് സുരാജേട്ടന്‍ ആ സീന്‍ ചെയ്തത്. അതിനായി ഗ്ലിസറിന്‍ പോലും അദ്ദേഹം ഉപയോഗിച്ചിട്ടില്ല.

എനിക്ക് അത് പറഞ്ഞു തരുകയും ചെയ്തു. അതെല്ലാം ഓരോഭാഗത്തെ കഥയും ഉള്ളിലേക്ക് കണ്ടാണ് ചെയ്തതെന്ന് സീന്‍ വെച്ചുകൊണ്ട് എനിക്ക് പറഞ്ഞു തന്നു. പിന്നെ എന്റെ പല സീന്‍സിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് ഞാന്‍ ചെയ്യ്തു,” ഐശ്വര്യ പറഞ്ഞു.

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരിയാണ് ഐശ്യര്യയുടെ പുതിയ ചിത്രം. ഷെന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, തന്‍വി റാം തുടങ്ങിയവരും ചിത്രത്തിലുണ്ട്.

CONTENT HIGHLIGHT: aishwarya lakshmi about suraj venjaramood performance

Latest Stories