| Wednesday, 27th November 2024, 5:28 pm

മോസ്റ്റ്‌ ഹോണ്ടഡ് പ്ലേസുകളിൽ ഒന്ന്, ജയറാമേട്ടൻ ഒരു കഥ പറഞ്ഞിട്ടുണ്ട്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിച്ചിരുന്നു.

റാമോജി ഫിലിം സിറ്റിയിലെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഷൂട്ട്‌ റാമോജിയിലാണെങ്കിൽ അവിടെയുള്ള റൂമുകളിൽ താൻ നിക്കാറില്ലെന്നും അവിടെ പ്രേതമുണ്ടെന്നൊക്കെ പലരും പറയാറുണ്ടെന്നും ഐശ്വര്യ പറയുന്നു. ഇന്ത്യയിലെ മോസ്റ്റ്‌ ഹോണ്ടഡ് പ്ലേസുകളിൽ ഒന്നാണ് റാമോജി ഫിലിം സിറ്റിയെന്നും നടൻ ജയറാം ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു.

‘റാമോജി ഫിലിം സിറ്റിയിൽ ഷൂട്ട്‌ ചെയ്യുമ്പോൾ ഞാൻ അവിടത്തെ റൂമുകളിൽ നിക്കാറില്ല. കാരണം അവിടെ പ്രേതമുണ്ടെന്നൊക്കെയാണ് പറയുക. അങ്ങനെയുള്ള ഒരുപാട് കഥകളുണ്ട്.

ഇന്ത്യയിലെ മോസ്റ്റ്‌ ഹോണ്ടഡ് പ്ലേസുകളിൽ റാമോജിയുമുണ്ട്. അത് എന്താണെന്ന് അറിയണമെങ്കിൽ അവിടെ താമസിക്കണമല്ലോ. അവിടുത്തെ ഒരുപാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്.

ഞാൻ സിറ്റിയിലെ ഏതെങ്കിലും ഹോട്ടലിലാണ് താമസിക്കുക. അവിടെ നിന്ന് നാല്പത് മിനിറ്റേയുള്ളൂ. അവിടത്തെ ചില കഥകളൊക്കെ ജയറാമേട്ടൻ പറഞ്ഞിട്ടുണ്ട്,’ഐശ്വര്യ ലക്ഷ്മി പറയുന്നു.

അതേസമയം ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഹലോ മമ്മി പ്രദർശനം തുടരുകയാണ്. ഫാന്റസി കോമഡി ചിത്രമായ ഹലോ മമ്മി നവാഗതനായ വൈശാഖ് എലന്‍സാണ് സംവിധാനം ചെയ്തത്.

Content Highlight: Aishwarya Lakshmi About Ramoji Film City

We use cookies to give you the best possible experience. Learn more