Advertisement
Entertainment
അങ്ങനെയൊരു കോൾ വന്നാൽ ഒരിക്കലും ഞാൻ നോ പറയില്ല: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 19, 07:58 am
Tuesday, 19th November 2024, 1:28 pm

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിച്ചിരുന്നു. പൂങ്കുഴലി എന്ന കഥാപാത്രത്തെയായിരുന്നു താരം സിനിമയിൽ അവതരിപ്പിച്ചത്.

മണിരത്നവും കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലും ഐശ്വര്യ ഭാഗമാകുന്നുണ്ട്. ശരിക്കും താൻ നല്ല ഭാഗ്യമുള്ള നടിയാണെന്നും ഹോളിവുഡിൽ നിന്നെല്ലാം ചിലപ്പോൾ ഇനി കോൾ വരാമെന്നും ഐശ്വര്യ തമാശയായി പറയുന്നു. അഥവാ അങ്ങനെ ഓഫർ വന്നാൽ താൻ നോ പറയില്ലെന്നും റേഡിയോ മാംഗോയോട് ഐശ്വര്യ പറഞ്ഞു.

‘ശരിക്കും എനിക്ക് നല്ല ഭാഗ്യമുണ്ട്. ഞാൻ അതിനോട് യോജിക്കുന്നു. പറയാൻ പറ്റില്ല ചിലപ്പോൾ ഹോളിവുഡിൽ നിന്നൊക്കെ കോൾ വരാം, എന്റെ നമ്പറൊക്കെ സേവ് ചെയ്ത് വെച്ചേക്ക്(ചിരി ).
അങ്ങനെയൊക്കെ ഒരു ചാൻസ് വന്നാൽ ഒരിക്കലും ഞാൻ നോ പറയില്ല. കിട്ടിയാൽ നല്ലതല്ലേ,’ഐശ്വര്യ പറയുന്നു.

ഷറഫുദ്ദീൻ ഒരു ഗംഭീര നടനാണെന്നും കോമഡിയും റൊമാൻസും ദേഷ്യവുമെല്ലാം നന്നായി വർക്കാവുന്ന നടനാണ് ഷറഫുദ്ദീനെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

‘ഷറഫുദ്ദീൻ ഒരു ഗംഭീര ആക്ടറാണ്. കോമഡിയും റൊമാൻസും ദേഷ്യവും, വിഷമവും എല്ലാം നന്നായി വർക്കാവും,’ഐശ്വര്യ പറഞ്ഞു.

അതേസമയം ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹലോ മമ്മി റിലീസിനൊരുങ്ങുകയാണ്. ഫാന്റസി കോമഡി ചിത്രമായ ഹലോ മമ്മി നവാഗതനായ വൈശാഖ് എലന്‍സാണ് സംവിധാനം ചെയ്തത്. 21ന് ഹലോ മമ്മി പ്രേക്ഷകർക്ക് മുന്നിലെത്തും

Content Highlight: Aishwarya lakshmi about Her Film Career