തിരുവനന്തപുരം: തന്റെ സിനിമ പുറത്തിറക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് സംവിധായിക ഐഷ സുല്‍ത്താന. സിനിമ ഷൂട്ട് ഒക്കെ കഴിഞ്ഞതിന് ശേഷമാണ് നിര്‍മാതാവ് ബീന കാസിമിനെ കാണാന്‍ സാധിച്ചതെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറിയായ അവരുടെ ഭര്‍ത്താവാണ് ലൊക്കേഷനില്‍ വന്നതെന്നും അവര്‍ പറഞ്ഞു.
നിര്‍മാതാവിന്റെ ഭര്‍ത്താവ് വന്ന് പോയതിന് ശേഷം അവിടെ ഒരുപാട് പ്രശ്‌നമുണ്ടായെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഞാനൊരു സിനിമ ചെയ്തിട്ടുണ്ടായിരുന്നു. ഫ്‌ളഷ് എന്നാണ് സിനിമയുടെ പേര്. ലക്ഷദ്വീപിന്റെ ബേസില്‍ ചെയ്ത സിനിമയാണിത്.
അതില്‍ ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത് റിലീസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നമാണ്. അത് ഞാനും ബീന കാസിം എന്ന് പറഞ്ഞ നമ്മുടെ പ്രൊഡ്യൂസറും തമ്മിലുള്ള പ്രശ്‌നമാണ്. എനിക്ക് ഈ സിനിമ റിലീസ് ചെയ്യണമെന്നും അവര്‍ക്ക് ഈ സിനിമ റിലീസ് ചെയ്യണ്ടെന്നുമാണ് പ്രധാന പ്രശ്‌നം.
ബീന കാസിമുമായിട്ട് കമ്മിറ്റ് ചെയ്തപ്പോള്‍ ലോക്ഡൗണ്‍ തുടര്‍ന്ന് കൊണ്ടിരുന്നു. ആ ലോക്ഡൗണ്‍ പിരീഡില്‍ ഞങ്ങള്‍ ഫോണില്‍ കൂടി മാത്രമേ സംസാരിച്ചുള്ളൂ. ഇവര് കോഴിക്കോടും ഞാന്‍ കൊച്ചിയിലും. ഷൂട്ട് ചെയ്യാനുള്ള പെര്‍മിഷന്‍ എടുത്തിട്ട് ഞങ്ങള്‍ ലക്ഷ്വദ്വീപില്‍ പോയി. ഷൂട്ട് കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷമാണ് ഞാന്‍ ബീന കാസിമിനെ കാണുന്നത്. എഗ്രിമെന്റ് എഴുതിയതും.
2021 ഫെബ്രുവരി എട്ടാം തിയ്യതിയിലാണ് ഞാന്‍ ഈ ഷൂട്ട് തുടങ്ങുന്നത്. ലൊക്കേഷനിലേക്ക് വന്നത് ബീനാ കാസിമിന്റെ ഭര്‍ത്താവാണ്. അയാള്‍ ഒരു ലക്ഷ്വദ്വീപ് കാരനാണ്. ബി.ജെ.പി ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.
അയാള്‍ വന്നിട്ട് ഒമ്പതാമത്തെ ദിവസം എന്നോട് പറഞ്ഞത് ഈ പടം അഞ്ച് ദിവസം കൊണ്ട് തീര്‍ക്കണമെന്നാണ്. അഞ്ച് ദിവസം കൊണ്ട് എനിക്ക് ആ പടം എന്തായാലും തീര്‍ക്കാന്‍ പറ്റില്ല. കാരണം ഞാന്‍ എടുക്കുന്നത് ഈ ദിവസങ്ങളിലൂടെ തീര്‍ക്കാന്‍ പറ്റാത്ത് സിനിമയാണ്.
പിറ്റേന്ന് മുതല്‍ എന്റെ ലൊക്കേഷനിലുള്ള സാധനങ്ങളും പ്രോപ്പര്‍ട്ടീസും മിസിങ്ങാണ്. ഒന്നും കാണുന്നില്ല. കൊടികള്‍ കാണുന്നില്ല, ഫ്‌ളക്‌സുകള്‍ കാണുന്നില്ല. ലക്ഷദ്വീപില്‍ ഷൂട്ടിന് പോകുന്നവരോട് ചോദിച്ചാല്‍ മനസിലാകും അവിടെ ഒരു സാധനവും കിട്ടില്ല. 144 പ്രഖ്യാപിച്ച് നമ്മളെ അവിടെ ഉപദ്രവിക്കുന്നു, അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി തിരിച്ച് വന്നപ്പോഴാണ് ലക്ഷദ്വീപ് ഇഷ്യൂ സ്റ്റാര്‍ട്ട് ചെയ്യുന്നത്.
പ്രഫൂല്‍ ഭട്ടേല്‍ വരികയും അവിടെ കരട് നിയമം നടപ്പാക്കുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപിന് വേണ്ടി സംസാരിക്കുകയും ഞാന്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഇതിന് ശേഷമാണ് നടക്കുന്നത്,’ അവര്‍ പറഞ്ഞു.
ഷൂട്ട് തുടങ്ങുന്നതിന് മുമ്പേ കഥ കേള്‍ക്കാന്‍ ബീനയോട് പറഞ്ഞിരുന്നെന്നും അവര്‍ തയ്യാറായില്ലെന്നും ഐഷ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ അതിന് മുമ്പ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്, ബീനത്താ ഒന്ന് കഥ കേള്‍ക്ക് എന്ന്. അപ്പോള്‍ കഥ കേള്‍ക്കണ്ടെന്ന് പറഞ്ഞു. നീ ലക്ഷദ്വീപിലെ ഒരു പെണ്‍കുട്ടിയല്ലെ, നമ്മുടെ നാടിന് വേണ്ടി ഒരു സിനിമ ചെയ്യുമ്പോള്‍ ഞാനല്ലേ കൂടെ നില്‍ക്കണ്ടതെന്ന് പറഞ്ഞ നിര്‍മാതാവാണ്. ആ നിര്‍മാതാവിനോട് എനിക്ക് ബഹുമാനമാണ്. ആ ബഹുമാനം തന്നെയാണ് ഞാന്‍ ഇന്നും കാണിക്കുന്നത്. ഇത് എന്ത് കൊണ്ട് ഇങ്ങനെയായി എന്ന് എനിക്ക് അറിയില്ല.
ഞാനീ സിനിമ അനൗണ്‍സ് ചെയ്യുന്നത് 2020 ആഗസ്റ്റ് 15ന് ലാല്‍ ജോസ് സാറിന്റെ പേജിലൂടെയാണ്. അന്ന് ഈ സിനിമയ്ക്ക് പ്രോപ്പറായൊരു പ്രൊഡ്യൂസറുണ്ടായിരുന്നില്ല. ഫ്‌ളഷിന്റെ ഫസറ്റ് ലുക്ക് പോസ്റ്റര്‍ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും ഒരിക്കലും ഒരു പ്രൊഡ്യൂസറിന്റെ പേര് മെന്‍ഷന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. 2020 ഡിസംബര്‍ ആകുന്നതിന് മുമ്പ് തന്നെ ആനന്ദ് പയ്യന്നൂര്‍ എന്ന പ്രൊഡ്യൂസര്‍ ഇത് കമ്മിറ്റ് ചെയ്ത് വന്നു.
പുള്ളിക്ക് താല്‍പര്യമുണ്ടെന്ന് പറഞ്ഞു, ഞാന്‍ അത് ഓക്കേയെന്ന് പറഞ്ഞു. കൊവിഡും ലോക്ഡൗണും പുള്ളി ദുബൈയിലായിരുന്നു. ഫോണിലൂടെ കോണ്‍ടാക്റ്റ് ചെയ്തു. 50000 രൂപ അയച്ച് തന്നിട്ട് ഫ്വ്‌ളാറ്റ് വാങ്ങിയിട്ട് വര്‍ക്ക് തുടങ്ങിക്കോയെന്ന് പറഞ്ഞാണ് ആനന്ദ് ഇതില്‍ വരുന്നത്. അതിന് ശേഷമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴി മറ്റൊരു നിര്‍മാതാവ് വരുന്നത്.
ലക്ഷദ്വീപിന്റെ ഒരു സറ്റോറിയാകുമ്പോള്‍ അവിടെ തന്നെയുള്ള പ്രൊഡ്യൂസര്‍ വരുന്നത് കുറച്ച് കൂടി നല്ലതാണെന്ന് പറഞ്ഞു. കൂടാതെ ഒരു സ്ത്രീയാണെന്നും പറഞ്ഞു.
ഞാന്‍ ആനന്ദുമായി സംസാരിച്ചു. നിങ്ങളുടെ ലക്ഷ്വദ്വീപിനെ അറിയുന്ന പ്രൊഡ്യൂസറുമായി കമ്മിറ്റ് ചെയ്‌തോളൂ, അടുത്ത ഒരു പടം ചെയ്യാം എന്ന് വളരെ മാന്യമായി പറയുകയും ഇന്നേ വരെ ആ പൈസ തിരിച്ച് വാങ്ങിക്കാത്തതുമായ പ്രൊഡ്യൂസറായിരുന്നു ആനന്ദ് പയ്യന്നൂര്‍,’ അവര്‍ പറഞ്ഞു.
content highglight: aisha sulthana agaisnt bjp general secretary