കോഴിക്കോട്: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു തലശ്ശേരി ബ്രണ്ണന്‍ കോളേജ് മാഗസിന്‍. ദേശീയ പാതകയേയും ദേശീയഗാനത്തേയും മാഗസിനില്‍ അപമാനിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. ഇതിനെതിരെ കെ.എസ്.യുവും എ.ബി.വി.പിയും രംഗത്തു വരികയും ചെയ്തിരുന്നു. വിവാദത്തെ തുടര്‍ന്ന് എസ്.എഫ്.ഐ വനിതാ നേതാക്കളെ അപമാനിക്കുന്ന എ.ഐ.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ബിജിത് ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
“ഇനിയും പെണ്ണുകാണാന്‍ പോകുന്നവര്‍ക്കായി ഒരു ചോദ്യം, പെണ്‍കുട്ടി എസ്.എഫ്.ഐയാണോ, സിനിമയ്ക്ക് പോയിട്ടുണ്ടോ?” എന്നായിരുന്നു ബിജിത് ലാലിന്റെ പോസ്റ്റ്. എന്നാല്‍ തന്റെ വാളില്‍ പ്രതിഷേധവുമായി നിരവധി ആളുകള്‍ രംഗത്തെത്തിയതോടെ പോസ്റ്റ് പിന്‍വലിച്ച് ബിജിത് തലയൂരുകയായിരുന്നു.
തീയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരകള്‍ക്ക് പിന്നില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് വിവാദത്തിലായത്.മാസികയുടെ 13ാം പേജിലാണ് ദേശീയഗാനത്തെയും ദേശീയ പതാകയെയും അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്ളതെന്നാണ് ആരോപണം.
എ.ഐ.എസ്.ഐ ജില്ലാ സെക്രട്ടറി പറഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. ഒപ്പം ഈ വിഷയത്തില്‍ ഞാന്‍ പറഞ്ഞ മറുപടികളില്‍ പിശകു വന്നിട്ടുണ്ടങ്കില്‍ മാപ്പ് ചോദിക്കുന്നു ബിജിത്ത് ലാല്‍ പറഞ്ഞ അഭിപ്രായത്തില്‍ ഉണ്ടായ പരാമര്‍ശത്തില്‍ പൂര്‍വ്വാതികം ഖേദിക്കുന്നു. എന്നായിരുന്നു ബിജിതിന്റെ പോസ്റ്റിനെതിരെ
എ.ഐ.എസ്.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി അംഗമായി അശ്വിന്റെ പോസ്റ്റ്.
CPI എന്നാല്‍ communist party of India എന്നാണ് അല്ലാതെ chathankandy party of India എന്നല്ല. എന്നായിരുന്നു വിഷയത്തില്‍ അഖില്‍ അശോകെന്നയാളുടെ പ്രതികരണം. ബിജിത് ലാലിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അദ്ദേഹത്തിന്റെ വാളില്‍ ആളുകള്‍ പ്രതിഷേധമറിയിച്ച് പോസ്റ്റുകളും കമന്റുകളും നടത്തുന്നത്.
നെല്ലിപ്പടിയിലും അപ്പുറം അഥപതിച്ച മനുഷ്യരെയാണ് നമ്മള്‍ സംഘികള്‍ എന്ന് വിളിക്കുന്നത്…… ആ ഗണത്തില്‍ സ: ബിജിത്തിനെ കാണേണ്ടി വരുന്നതില്‍ പ്രയാസമുണ്ട്. എന്നാണ് അതുലെന്നയാളുടെ കമന്റ്.
ബിജിതിനെതിരെ നിരവധിപേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാഗസിനിലെ രണ്ടു പേജുകള്‍ പിന്‍വലിച്ച് മാഗസിന്‍ പുന:പ്രസിദ്ധീകരിക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് അറിയിച്ചിരുന്നു. നേരത്തെ മാഗസിനെതിരെ കെ.എസ്.യുവും എ.ബി.വി.പിയും രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ് മാഗസിന്‍ പുറത്തിറക്കിയത്.
ബ്രണ്ണന്‍ കോളജ് ഇത്തവണ 125ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിപുലമായ ആഘോഷങ്ങള്‍ക്കൊടുവില്‍ പുറത്തിറക്കുന്ന മാസികയെന്ന പ്രത്യേകത കൂടി ഇത്തവണത്തെ കോളെജ് മാഗസിനുണ്ട്.