ന്യൂദല്‍ഹി: ജെ.എന്‍.യു ക്യാമ്പസില്‍ എ.ഐ.എസ്.എ – എ.ബി.വി.പി സംഘര്‍ഷം. ഇരുപാര്‍ട്ടികളും തമ്മില്‍നടന്ന സംഘര്‍ഷത്തില്‍ നിരവധിപേരെ എംയിസില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. ക്യാമ്പസില്‍ ഒരു സെമിനാര്‍ നടത്തുന്നതുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
”സ്റ്റുഡന്റ് യൂണിയന്‍ ഹാളില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ രണ്ട് കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നടന്നതായി അന്വേഷണത്തില്‍ മനസ്സിലായി,” പൊലീസ് പറഞ്ഞു.
ഇരുവിഭാഗവും സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെയും ക്യാമ്പസില്‍ എ.ഐ.എസ്.എ – എ.ബി.വി.പി സംഘര്‍ഷമുണ്ടായിട്ടുണ്ട്.
2020ല്‍, എ.ഐ.എസ്.എ പ്രവര്‍ത്തകനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 16 പേര്‍ രാത്രി വൈകി ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ആക്രമിച്ചതായി ആരോപണമുണ്ടായിരുന്നു. എന്നാല്‍, ഇത് അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് എ.ബി.വി.പി രംഗത്തുവന്നിരുന്നു.
2018ലും, ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം എ.ബി.വി.പിയുടെയും എ.ഐ.എസ്.എയുടെയും അംഗങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: AISA, ABVP students clash in JNU, several injured