Tech
ജിയോയെ നേരിടാന്‍ പഴയ പ്ലാനുകള്‍ തിരിച്ചുവിളിച്ച് എയര്‍ടെല്‍; 649 രൂപയ്ക്ക് 65 ശതമാനം അധിക ഡാറ്റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 05, 10:05 am
Thursday, 5th April 2018, 3:35 pm

649 രൂപയുടെ പ്ലാന്‍ പുനരവതരിപ്പിച്ച് എയര്‍ടെല്‍. അധിക ഡാറ്റാ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്താണ് എയര്‍ടെല്ലിന്റെ രണ്ടാം വരവ്.

മുന്‍പുണ്ടായിരുന്ന 30 ജി.ബിയുടെ പ്ലാന്‍ 50 ജി.ബിയാക്കി ഉയര്‍ത്തിയാണ് എയര്‍ടെല്‍ ബെസ്റ്റ് സെല്ലിംഗ് പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഒരുമാസമാണ് ഡാറ്റാ പാക്കിന്റെ കാലാവധി.


Also Read:  ട്വന്റി20 യിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയടിക്കുന്നത് രോഹിത് ശര്‍മ്മയായിരിക്കുമെന്ന് ഗാംഗുലി


399, 499, 799, 1999 പ്ലാനുകളാണ് ബെസ്റ്റ് സെല്ലിംഗ് പോസ്റ്റ്‌പെയ്ഡ് പ്ലാനിലെ മറ്റ് ഓഫറുകള്‍. 649 ന്റെ റീച്ചാര്‍ജ്ജിനൊപ്പം ആമസോണ്‍ പ്രൈമില്‍ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ ചെയ്യാനുള്ള സൗകര്യവും കമ്പനി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

അണ്‍ലിമിറ്റഡ് കോളും 649 ന്റെ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ 499 രൂപയുടെ പ്ലാനും എയര്‍ടെല്‍ വീണ്ടും അവതരിപ്പിച്ചിരുന്നു.

ജിയോയുടെ 509 ന്റെ ഡാറ്റാ പാക്കിന് മറുപടിയായാണ് എയര്‍ടെല്‍ 649 പാക്ക് വീണ്ടും അവതരിപ്പിച്ചത്. എന്നാല്‍ 509 രൂപയുടെ ഡാറ്റാ പാക്കില്‍ ജിയോ നല്‍കുന്നത് 60 ജി.ബിയാണ്. 799 രൂപയ്ക്ക് ജിയോ 90 ജി.ബിയും നല്‍കുന്നുണ്ട്.

Watch This Video: