ജിയോയെ വെല്ലാന്‍ 4 ജി ഫോണുമായി എയര്‍ടെല്‍; വില 1649 രൂപ
Big Buy
ജിയോയെ വെല്ലാന്‍ 4 ജി ഫോണുമായി എയര്‍ടെല്‍; വില 1649 രൂപ
എഡിറ്റര്‍
Thursday, 7th December 2017, 1:28 am

 

ജിയോയെ വെല്ലാന്‍ ബി.എസ്.എന്‍.എല്ലിന് പിന്നാലെ എയര്‍ടെല്ലും രംഗത്ത്. എന്നാല്‍ ബി.എസ്.എന്‍.എല്ലില്‍ നിന്നും വ്യത്യസ്തമായി ഹാന്‍ഡ്‌സെറ്റുമായാണ് എയര്‍ടെല്‍ ജിയോയുമായി ഏറ്റുമുട്ടാനിറങ്ങുന്നത്.

മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍, ഇന്റക്‌സുമായി ചേര്‍ന്ന് പുതിയ 4ജി ഫോണ്‍ അവതരിപ്പിക്കുന്നു.അക്വാ ലയണ്‍സ് എന്‍1, അക്വാ എ4, അക്വാ എസ്3 എന്നീ പേരുകളിലാണ് ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കുന്നത്.

1,649 രൂപ വിലയില്‍ ആരംഭിക്കുന്ന ഫോണുകളാണ് എയര്‍ടെല്‍ ഇറക്കാനൊരുങ്ങുന്നത്. “മേര പഹല 4ജി സ്മാര്‍ട്ട്‌ഫോണ്‍” എന്ന പേരിലാണ് എയര്‍ടെല്‍-ഇന്റക്‌സ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ബണ്‍ മൊബൈലുമായും ചേര്‍ന്നും എയര്‍ടെല്‍ ഫോണ്‍ അവതരിപ്പിക്കുന്നുണ്ട്.

അക്വാ ലയണ്‍സ് എന്‍1 ന്റെ വിപണി വില 3,799 രൂപയാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ ഓഫര്‍ പ്രകാരമാണ് 1,649 രൂപയ്ക്ക് വില്‍ക്കുന്നത്. വാങ്ങുന്ന സമയത്ത് 3149 രൂപ നല്‍കേണ്ടി വരും. പിന്നീട് 1500 രൂപ തിരിച്ചുനല്‍കും. ഇതിനിടെ 36 മാസം തുടര്‍ച്ചയായി 169 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മാത്രമേ 1500 രൂപ തിരിച്ചു ലഭിക്കൂ.

ആദ്യ 18 മാസത്തിനു ശേഷം 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. തുടര്‍ന്ന് 12 മാസം കൂടി റീചാര്‍ജ് ചെയ്താല്‍ 1000 രൂപ കൂടി ക്യാഷ്ബാക്കായി കിട്ടും. 4 ഇഞ്ച് ഫുള്‍ടച്ച് സക്രീനോട് കൂടിയ അക്വാ ലയണ്‍സ് എന്‍1 ല്‍ 2 മെഗാപിക്‌സല്‍ റിയര്‍-ഫ്രണ്ട് കാമറയുണ്ടാകും. 1 ജിബി റാമും 8 ജിബി സ്റ്റോറേജുമുണ്ടായിരിക്കും.