|

ഐ.പി.എല്ലിലും 'തമ്മിലടിച്ച്' എയര്‍ടെല്ലും ജിയോയും; ഐ.പി.എല്‍ ലൈവ് സ്ട്രീമിംഗിനായി കിടിലന്‍ ഓഫറുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ലൈവ് സ്ട്രീമിംഗ് ഓഫറുമായി എയര്‍ടെല്ലും ജിയോയും. ഐ.പി.എല്ലിന്റെ ജനപ്രീതി മുതലാക്കാനാണ് ഇരു കമ്പനികളുടെയും തീരുമാനം.

251 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പ്രഖ്യാപിച്ച് ജിയോ ആണ് ആദ്യം കളംപിടിച്ചത്. ക്രിക്കറ്റ് സീസണ്‍ പാക്ക് എന്ന് പേരിട്ടിരിക്കുന്ന പാക്കില്‍ 51 ദിവസത്തേക്ക് 102 ജി.ബിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് വഴി ഐ.പി.എല്‍ ലൈവ് സ്ട്രീമിംഗ് ഉപഭോക്താക്കള്‍ക്ക് സാധ്യമാകും.


Also Read:  ഐ.പി.എല്‍; കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് കൊടിയേറുന്നു; പൂരക്കാഴ്ചകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം


എന്നാല്‍ ഹോട്ട്‌സ്റ്റാര്‍ മുഖേനയാണ് എയര്‍ടെല്‍ ഐ.പി.എല്‍ പ്രേക്ഷകരിലെത്തിക്കുക. ഇതോടൊപ്പം മത്സരത്തിന്റെ ഹൈലൈറ്റും ഹോട്ട് സ്റ്റാറില്‍ കാണാം.

ഏപ്രില്‍ 7 ന് ആരംഭിക്കുന്ന ഐ.പി.എല്‍ 2018 സീസണ്‍ ഹോട്‌സ്റ്റാറില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി കാണാം. ഈ ഓഫറിനുകീഴില്‍ എയര്‍ടെല്‍ ടി.വി ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജ് ഇല്ലാതെ തന്നെ ഐ.പി.എല്‍ മത്സരങ്ങള്‍ ആസ്വദിക്കാം.


Also Read:  ‘അതു പൊളിച്ച്’; ഐ.പി.എല്ലിലെ പ്രധാന മത്സരങ്ങള്‍ ദൂരദര്‍ശനിലും; സംപ്രേക്ഷണം ചെയ്യുക ഈ മത്സരങ്ങള്‍


മൊബൈല്‍ ഡാറ്റാ ഉപയോഗപ്പെടുത്തിയായിരിക്കും ഈ സേവനം. നേരത്തെ എയര്‍ടെല്‍ ടി.വി “ഓള്‍ ദി ലൈവ് ആക്ഷന്‍” എന്ന പുതിയ വേര്‍ഷന്‍ രംഗത്തിറക്കിയിരുന്നു.

മറ്റൊരു ഓഫറില്‍ 499 രൂപയുടെ റീച്ചാര്‍ജ്ജില്‍ എയര്‍ടെല്‍ ടി.വി ആപ്പുവഴി ലൈവ് സ്ട്രീമിംഗും ഉണ്ടായിരിക്കും.

ഏപ്രില്‍ 7 ന് ആരംഭിക്കുന്ന ഐ.പി.എല്‍ മേയ് 27 നാണ് അവസാനിക്കുന്നത്.

Watch This Video:

`