| Friday, 4th August 2017, 11:41 am

തിരുവമ്പാടിയില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുതിയ വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍. കോഴിക്കോട് തിരുവമ്പാടിയില്‍ വിമാനത്താവളത്തിന്റെ സാധ്യത സംബന്ധിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കോഴിക്കോട് കലക്ടര്‍ക്കും മലപ്പുറം കലക്ടര്‍ക്കും കോഴിക്കോട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നില്ലെന്നും ഇതുകാരണം കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിദേശ യാത്രികര്‍ ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ വിമാനത്താവളമെന്ന വാദമുയര്‍ത്തി മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ നിവേദനം നല്‍കിയത്. ഇത് പരിഗണിച്ച സര്‍ക്കാര്‍ പുതിയ വിമാനത്താവളത്തിന്റെ സാധ്യത സംബന്ധിച്ച് പഠിക്കാന്‍ നിര്‍ദേശം നല്‍കുകയാണുണ്ടായത്.


Also Read: സംവരണവിരുദ്ധ കാമ്പെയ്‌നുമായി അംബാനിമാര്‍ സോഷ്യല്‍ മീഡിയയില്‍: സംവരണം ഇന്ത്യയെ തന്നെ ഇല്ലാതാക്കുമെന്ന് പ്രചരണം


കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ വിപുലീകരിക്കണമെങ്കില്‍ അത് കൂടുതല്‍ ഭൂമിയേറ്റെടുക്കലിനും കുടിയൊഴിപ്പിക്കലിനും വഴിവെക്കുമെന്നും ഇതിന് വന്‍തുക വേണ്ടിവരുമെന്നും പറഞ്ഞാണ് സര്‍ക്കാര്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.

തിരുവമ്പാടി പഞ്ചായത്തിലെ 2000ലേറെ ഏക്കര്‍വരുന്ന ഒരു റബ്ബര്‍ തോട്ടമാണ് വിമാനത്താവളത്തിനായി പരിഗണിക്കുന്ന ഭൂമിയെന്നാണ് റിപ്പോര്‍ട്ട്. കുടിയൊഴിപ്പിക്കല്‍ വേണ്ടിവരില്ല എന്നതാണ് ഇവിടെ വിമാനത്താവളം കൊണ്ടുവരുന്നതിന് ന്യായവാദമായി സര്‍ക്കാര്‍ പറയുന്നത്.–

We use cookies to give you the best possible experience. Learn more