ന്യൂദല്‍ഹി: ദീപാവലിയായതോടെ രാജ്യത്ത് ആഭ്യന്തര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയര്‍ന്നു. വിദേശങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളെക്കാള്‍ കൂടുതലാണ് പല റൂട്ടുകളിലും ഈ ദിവസങ്ങളില്‍ ഈടാക്കുന്നത്.[]
ഞായറാഴ്ച മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് പോകാന്‍ 35,000 രൂപ മുതല്‍ 43,000 രൂപ വരെ നല്‍കേണ്ടിവരും. ബിസിനസ് ക്ലാസ്സിലാകട്ടെ, ഇത് 60,000 രൂപ വരെയും.
ദീപാവലിത്തലേന്നായ തിങ്കളാഴ്ച ദല്‍ഹി ലക്‌നൗ ടിക്കറ്റിന് 30,000 രൂപ വരെയായിരുന്നു നിരക്ക്. ദല്‍ഹി-ബാംഗ്ലൂര്‍ ടിക്കറ്റിനാവട്ടെ, 9,500 രൂപ മുതല്‍ 42,500 രൂപ വരെയും.
കിങ്ഫിഷര്‍ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍, ആഭ്യന്തര വിമാനസര്‍വീസില്‍ 19 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ഇതും വില കുതിച്ചുയരാന്‍ കാരണമായി.