| Thursday, 16th August 2018, 9:16 am

മഴക്കെടുതിയില്‍ കേരളം വലയുമ്പോള്‍ വിമാനനിരക്ക് ഉയര്‍ത്തി എയര്‍ലൈന്‍ കമ്പനികള്‍; ഗതാഗത ക്‌ളേശം രൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഴക്കെടുതിയില്‍ കേരളം വലയുമ്പോള്‍ ഇരുട്ടടി പോലെ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനികള്‍. പല യാത്ര നിരക്കുകളും ഏകദേശം ഇരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്.

നിലവില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റണ്‍ വേയില്‍ വെള്ളം കയറിയത് മൂലം പ്രവര്‍ത്തിക്കുന്നില്ല. പലരും തിരുവനന്തപുരവും, കോയമ്പത്തൂരും പോയാണ് സര്‍വീസുകള്‍ പ്രയോജനപ്പെടുത്തുന്നത്.


ALSO READ: കനത്തമഴ; കൊച്ചി മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു


തിരുവനന്തപുരം-മുംബൈ യാത്രക്ക് ആവശ്യമായ കുറഞ്ഞ യാത്രനിരക്ക് ഇന്ന് 7,658 രൂപയാണ്. ഇത് മുമ്പ് പല യാത്ര വെബ്‌സൈറ്റുകളിലും 4000 രൂപയോളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുമ്പ് 2000 രൂപയോളം ഉണ്ടായിരുന്ന തിരുവനന്തപുരം ബെംഗളൂരു ടിക്കറ്റിന് ഇന്ന് 8,697 രൂപയാണ് കുറഞ്ഞ നിരക്ക്.

കടുത്ത ഗതാഗത ക്ലേശമാണ് തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ നേരിടുന്നത്. വെള്ളപ്പൊക്കം മൂലം ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. റോഡ് വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണമുണ്ട്. അതിനിടയ്ക്കാണ് വിമാനക്കമ്പനികള്‍ കുത്തനെ വില ഉയര്‍ത്തിയത്.

We use cookies to give you the best possible experience. Learn more