ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ വിമാനത്തിന്റെ ആദ്യ പറക്കല്‍ ലണ്ടനില്‍ വിജകരമായി പൂര്‍ത്തിയാക്കി. എയര്‍ലാന്‍ഡര്‍ 10 എന്നാണ് വിമാനത്തിന്റെ പേര്.
കഴിഞ്ഞ ദിവസം ലണ്ടനിലെ കാര്‍ഡിങ്ടണ്‍ വ്യോമതാവളത്തില്‍ നിന്നാണ് വിമാനം ആദ്യ പറക്കല്‍ നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച തന്നെ ആദ്യ പറക്കലിന് ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക തടസം മൂലം ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ച്ചയായി അഞ്ച് ദിവസം വരെ പറക്കാന്‍ കഴിവുള്ളതാണ് ഹീലിയം നിറച്ച ഈ വിമാനം. സാധാരണ വിമാനത്തിലും കുറഞ്ഞ ഇന്ധനം മതി എയര്‍ലാന്‍ഡറിന്.
അഫ്ഗാനിസ്ഥാനില്‍ സൈനിക നിരീക്ഷണത്തിനായി യു.എസ് കരസേനയാണ് എയര്‍ലാന്‍ഡര്‍ 10 വികസിപ്പിച്ചെടുത്തത്. 2013ല്‍ പദ്ധതി ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്ന് ബ്രിട്ടനിലെ വ്യോമയാന കമ്പനിയായ ഹ്രൈബ്രിഡ് എയര്‍വെഹിക്കിള്‍സ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു.
ഒറ്റനോട്ടത്തില്‍ കപ്പല്‍ രൂപത്തിലാണ് ഈ വിമാനം. നിരവധി പേരെ സാക്ഷി നിര്‍ത്തി ആദ്യ പറക്കല്‍ നടത്തിയത്. അരമണിക്കൂറുള്ളതായിരുന്നു ആദ്യ യാത്ര.
എയര്‍ലാന്‍ഡര്‍ 10ന് 92 മീറ്റര്‍ നീളമാണുള്ളത്. വിമാനവും ആകാശക്കപ്പലും ചേര്‍ന്ന ഇതിന് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും.