ലക്‌നൗ: അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ച ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ക്രാഫ്റ്റ് വില്‍ക്കാനൊരുങ്ങി സര്‍വകലാശാല എന്ന പരസ്യം ഓണ്‍ലൈനില്‍ സജീവമാകുന്നു.
പ്രധാന ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഒ.എല്‍.എക്‌സിലാണ് എയര്‍ക്രാഫ്റ്റ് വില്‍പ്പനയ്ക്ക് എന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്.
ഒമ്പത് കോടി രൂപയ്ക്ക് അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചിരിക്കുന്ന എയര്‍ക്രാഫ്റ്റ് സ്വന്തമാക്കാം എന്നായിരുന്നു പരസ്യം. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നും സര്‍വകലാശാലയെ അപമാനിക്കാന്‍ ചിലര്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒ.എല്‍.എക്‌സില്‍ ഇങ്ങനെയൊരു പരസ്യം പ്രചരിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സര്‍വകലാശാല അധികൃതരുടെ അറിവോടെയല്ല ഇത് നടന്നിരിക്കുന്നത്. ഈ വിഷയം അന്വേഷിച്ചുവരികയാണ്. സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താന്‍ മനപ്പൂര്‍വ്വം നല്‍കിയ വ്യാജവാര്‍ത്തയാണിത്- യൂണിവേഴ്‌സിറ്റി പ്രൊജക്ടര്‍ മുഹമ്മദ് വസിം അലി പറഞ്ഞു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ പ്രതിനിധീകിരിച്ച് 2009 ലാണ് അലിഡഢ് യൂണിവേഴ്‌സിറ്റിയില്‍ എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചത്. ഇതാണ് ഇപ്പോള്‍ 9 കോടി രൂപയ്ക്ക് വില്‍ക്കുന്നുവെന്ന പേരില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.
സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്നാണ് ഈ വാര്‍ത്ത വൈറലായത്. എന്നാല്‍ പരസ്യം വ്യാജമാണെന്ന് അറിഞ്ഞതോടെ ഒ.എല്‍.എക്‌സില്‍ നിന്ന് പരസ്യം നീക്കം ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക