| Monday, 19th February 2018, 12:51 pm

തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് എയര്‍സെല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെലികോം സേവനദാതാക്കളായ എയര്‍സെല്‍ പാപ്പരായതായി പ്രഖ്യാപിക്കുന്നു. ഇതിനായി കമ്പനി എന്‍.സി.എല്‍.ടി (നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ്.

നിലവില്‍ 15,500 കോടി രൂപയുടെ വായ്പയാണ് എയര്‍സെല്ലിനുള്ളത്. വായ്പാ നല്‍കിയവരുമായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ധാരണയിലെത്താന്‍ ശ്രമിച്ചവരികയായിരുന്നെങ്കിലും അതിന് കഴിയാത്ത സാഹചര്യത്തിലാണ് ലോ ട്രൈബ്യൂണലിനെ സമീപിക്കുന്നത്.

മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സിസാണ് എയര്‍സെലിന്റെ മാതൃസ്ഥാപനം. കൂടുതല്‍ പണം മുടക്കി സ്ഥാപനം മുന്നോട്ടുകൊണ്ടുപോകുന്നതില്‍നിന്ന് മാക്സിസ് പിന്മാറുകയായിരുന്നു.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് കഴിഞ്ഞയാഴ്ച കമ്പനി നിര്‍ത്തിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more