കാണാതാവുന്നതിനു മുമ്പ് വിമാനം സ്ഥിരം യാത്രചെയ്യുന്ന പാതയില്‍ നിന്നും മാറിയതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥനായ ഹാഡി മുസ്‌തോഫ പറഞ്ഞു.
സിംഗപ്പൂര്‍ സമയം രാവിലെ 8.30നാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റിന്റെ സ്റ്റാറ്റസ് “ഡിലെയ്ഡ്” എന്നാണ് കാണിച്ചിരിക്കുന്നത്.
യാത്രക്കാരില്‍ 149 പേര്‍ ഇന്തോനേഷ്യക്കാരും, 3 കൊറിയക്കാരും, സിംഗപ്പൂര്‍, ബ്രിട്ടന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
യാത്രക്കാരുടെ ബന്ധുക്കള്‍ക്കും സഹായികള്‍ക്കും ബന്ധപ്പെടാനായി എമര്‍ജന്‍സി കോള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +622129850801 എന്ന നമ്പറില്‍ ബന്ധപ്പെടാം.