155 യാത്രക്കാരുമായി ഇന്തോനേഷ്യ-സിംഗപ്പൂര്‍ എയര്‍ ഏഷ്യ വിമാനം കാണാതായി
Daily News
155 യാത്രക്കാരുമായി ഇന്തോനേഷ്യ-സിംഗപ്പൂര്‍ എയര്‍ ഏഷ്യ വിമാനം കാണാതായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th December 2014, 9:52 am

air-asia ന്യൂദല്‍ഹി: ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്കു പോയ എയര്‍ഏഷ്യ വിമാനം കാണാതായി. 155 യാത്രക്കാരുമായി പോയ  QZ 8501 വിമാനമാണു കാണാതായത്. ജക്കാര്‍ത്ത എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം പ്രാദേശിക സമയം 6.17 നാണ് മുറിഞ്ഞത്.

കാണാതാവുന്നതിനു മുമ്പ് വിമാനം സ്ഥിരം യാത്രചെയ്യുന്ന പാതയില്‍ നിന്നും മാറിയതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥനായ ഹാഡി മുസ്‌തോഫ പറഞ്ഞു.

സിംഗപ്പൂര്‍ സമയം രാവിലെ 8.30നാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റിന്റെ സ്റ്റാറ്റസ് “ഡിലെയ്ഡ്” എന്നാണ് കാണിച്ചിരിക്കുന്നത്.

യാത്രക്കാരില്‍ 149 പേര്‍ ഇന്തോനേഷ്യക്കാരും, 3 കൊറിയക്കാരും, സിംഗപ്പൂര്‍, ബ്രിട്ടന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

യാത്രക്കാരുടെ ബന്ധുക്കള്‍ക്കും സഹായികള്‍ക്കും ബന്ധപ്പെടാനായി എമര്‍ജന്‍സി കോള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +622129850801 എന്ന നമ്പറില്‍ ബന്ധപ്പെടാം.