[]ന്യൂദല്‍ഹി: പ്രധാനപ്പെട്ട വാര്‍ത്തകള്‍ വരിക്കാര്‍ക്ക് എസ്.എം.എസ് വഴി സൗജന്യമായി ലഭ്യമാക്കുന്ന സംവിധാനത്തിന് ആള്‍ ഇന്ത്യാ റേഡിയോ തുടക്കമിട്ടു. പുതിയ സേവനത്തിന്റെ ഉദ്ഘാടനം ഡല്‍ഹിയില്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസറ്റിംഗ് മന്ത്രി മനേഷ് തിവാരി നിര്‍വ്വഹിച്ചു.[]
കഴിഞ്ഞ ആറ് മാസമായി പരീക്ഷണാര്‍ത്ഥം നടപ്പിലാക്കി വരുന്നതാണിത്. ജനങ്ങളുടെ ഇടയില്‍ നിന്നും നല്ല സ്വീകാര്യത ലഭിച്ചതോടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
നിലവില്‍ രണ്ട് ലക്ഷത്തോളം പേര്‍ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ മാസാവസാനത്തോടെ ഇത് അഞ്ച് ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പ്രാന്ത പ്രദേശങ്ങളില്‍ നടക്കുന്ന വാര്‍ത്തകള്‍ മുഖ്യധാരയിലെത്തിക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഒരു എസ്.എം.എസിലൂടെ ആര്‍ക്കും സേവനം ലഭ്യമാകും. AIRNEWS സ്‌പെയ്‌സ് പേര് ടൈപ്പ് ചെയ്തതിന് ശേഷം 08082080820 എന്ന് നമ്പറിലേക്ക് എസ്.എം. എസ് അയച്ചാല്‍ മതി.
മുകളില്‍ കാണിച്ച നമ്പറിലേക്ക് മിസ് കാള്‍ അടിച്ചാലും സേവനം ലഭ്യമാകും.. പ്രധാപ്പെട്ട വാര്‍ത്തകളുടെ തലകെട്ടുകളോടൊപ്പം സര്‍ക്കാരിന്റെ ജനക്ഷേമപരമായ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും പുതിയ സേവനം വഴി ലഭ്യമാകും.