സ്‌കൂളുകളും നഗരവും പുകപടലത്തില്‍; പ്രധാനമന്ത്രിയുടെ ഓഫിസിലേതുള്‍പ്പെടെയുള്ള വായു ശുദ്ധീകരിക്കാന്‍ 35 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍
Air Pollution
സ്‌കൂളുകളും നഗരവും പുകപടലത്തില്‍; പ്രധാനമന്ത്രിയുടെ ഓഫിസിലേതുള്‍പ്പെടെയുള്ള വായു ശുദ്ധീകരിക്കാന്‍ 35 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th March 2018, 5:51 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫിസിലേക്കുള്‍പ്പെടെ ആറ് സര്‍ക്കാര്‍ ഏജന്‍സികളിലേക്കായി 140-ഓളം വായു ശുദ്ധീകരണി വാങ്ങിയതായി കണക്കുകള്‍. തലസ്ഥാനത്തെ വായുമലനീകരണം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ കണക്കുകള്‍. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് 2014 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ പുറത്ത് വിട്ടത്.

35 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നീതി ആയോഗ്, ആരോഗ്യം, കൃഷി, ടൂറിസം, അഭ്യന്തരം തുടങ്ങിയ വകുപ്പ് ഓഫിസുകളിലേക്ക് വായു ശുദ്ധീകരണി സ്ഥാപിച്ചത്.


Read Also:‘വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി സി.പി.ഐ’; എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നാളെ കീഴാറ്റൂരിലെത്തും


കടുത്ത വായുമലിനീകരണം കാരണം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദല്‍ഹി നഗരത്തെ “ഗ്യാസ് ചേംമ്പര്‍” എന്നാണ് കഴിഞ്ഞ വര്‍ഷം വിശേഷിപ്പിച്ചത്.
ഇന്ത്യയിലെ 10 ശതമാനം രോഗങ്ങളും വായുമലിനീകരണം കൊണ്ടാണെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ “ദി ലാന്‍സെറ്റ്”ന്റെ 2016 ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എല്ലാ വര്‍ഷവും ശൈത്യത്തോടെ മലിനീകരണ തോത് ഉയരുന്നതിനാല്‍ തലസ്ഥാനത്തെ മിക്ക സ്‌കൂളുകളും അടച്ചിടാന്‍ നിര്‍ബന്ധിതരാകാറുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് ദിവസമാണ് പുകപടലം കാരണം സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നത്.


Read Also:‘അമിത് ഷായുമായി സംസാരിക്കും; ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാടുനോക്കി പോകും’; നേതൃത്വത്തിനെതിരെ യു.പി മന്ത്രി


വായുമലിനീകരണം സ്‌കൂളുകളെ ബാധിക്കാതിരിക്കാന്‍ എന്തെങ്കിലും നടപടികള്‍ ഉണ്ടായോ എന്ന റോയിട്ടേഴ്‌സിന്റെ ചോദ്യത്തിന്, “അറിയില്ല, മലിനീകരണം കൂടുമ്പോള്‍ സ്‌കൂള്‍ അടയ്ക്കുകയാണ് ഞങ്ങള്‍ ചെയ്യാറെന്ന്” കേന്ദ്രീയ വിദ്യാലയ കമ്മീഷന്‍ സന്തോഷ് കുമാര്‍ മാള്‍ പറഞ്ഞു.