ന്യൂദല്‍ഹി: ബോയിംഗ് വിമാനങ്ങളുടെ പുതിയ ശ്രേണിയിലെ ഭീമന്‍ വിമാനമായ ഡ്രീംലൈനര്‍ എയര്‍ഇന്ത്യ വാങ്ങുന്നു. അടുത്ത ആഴ്ച ഡ്രീംലൈനര്‍ എയര്‍ഇന്ത്യ വാങ്ങും. 27 ഡ്രീംലൈനറുകളാണ് എയര്‍ഇന്ത്യ വാങ്ങുന്നത്.
നിലവിലുള്ള ബോയിംഗ് 777 വിമാനങ്ങള്‍ക്കു പകരമായാണു ഡ്രീംലൈനര്‍ എയര്‍ഇന്ത്യ വാങ്ങുന്നത്. കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്ന രീതിയില്‍ പ്രത്യേക കാര്‍ബണ്‍ സംക്ഷിപ്ത വസ്തുക്കളുപയോഗിച്ചാണ് ഡ്രീംലൈനര്‍ വിമാനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ചുവപ്പും വെള്ളയും നിറഞ്ഞ പശ്ചാത്തലത്തില്‍ കൊണാര്‍ക്കിലെ ചക്രവും അരയന്നം പറക്കുന്ന അടയാളവും ഉള്ളതായിരിക്കും ഇന്ത്യ വാങ്ങുന്ന ഡ്രീംലൈനറുടെ ഡിസൈനിംഗ്. ഹൈദരാബാദില്‍ നടക്കുന്ന എയര്‍ഷോയില്‍ ഡ്രീംലൈനര്‍ മൂന്ന് ദിവസം പ്രദര്‍ശനത്തിന് വെയ്ക്കും.
അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ സാങ്കേതിക അംഗീകാരം ലഭിക്കുന്നതോടെ മേയ് മാസത്തിലാണ് വിമാനങ്ങള്‍ ഔദ്യോഗികമായി എയര്‍ ഇന്ത്യയുടെതാകുക.