| Wednesday, 20th June 2012, 10:31 am

എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം: ലാഭം കൊയ്ത് സ്വകാര്യ കമ്പനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെടുമ്പാശ്ശേരി : പൈലറ്റുമാരുടെ സമരം പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ തളര്‍ത്തുമ്പോള്‍ ഇതിന്റെ നേട്ടം കൊയ്യുന്നത് സ്വകാര്യ വിമാന കമ്പനികളാണ്. സമരം മൂലം ദിവസേന 12 കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് നഷ്ടമാകുന്നത്.

നാല്‍പ്പത് ദിവസത്തിലേറെയായി തുടരുന്ന പൈലറ്റുമാരുടെ സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സിവില്‍ വ്യോമായന മന്ത്രാലയം ഇടപെടാത്തതിന് പിന്നില്‍ സ്വകാര്യ താത്പര്യമുണ്ടെന്ന് എയര്‍ ഇന്ത്യ ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.

ഗള്‍ഫ് മേഖലയിലെ അവധിക്കാലമായ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കൂടുതല്‍ പേരും നാട്ടിലേക്ക് എത്തുന്നത്. ഗള്‍ഫ് മേഖലയിലെ വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കനഭുവപ്പെടുന്ന ഈ സമയത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ 20 ശതമാനം വെട്ടിക്കുറച്ചത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതില്‍ നേട്ടം കൊയ്യുന്നത് വിദേശ വിമാന കമ്പനികളും ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളുമാണ്. 40,000 മുതല്‍ 50,000 രൂപവരെ സ്വകാര്യ കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more