| Saturday, 1st February 2020, 12:57 pm

കൊറോണ വൈറസ്: ഇന്ത്യയുടെ രണ്ടാമത്തെ വിമാനം വുഹാനിലേക്ക് ഇന്ന് പുറപ്പെടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ന് ഉച്ചയോടെ പുറപ്പെടും.

എയര്‍ ഇന്ത്യയുടെ ഓപറേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ അമിതാഭ് സിങിന്റെ നേതൃത്വത്തില്‍ തന്നെയാണ് രണ്ടാമത്തെ വിമാനവും പുറപ്പെടുക.

”ദല്‍ഹിയില്‍ നിന്നും വുഹാനിലേക്ക് മറ്റൊരു വിമാനം കൂടി ഇന്ന് പുറപ്പെടും. നേരത്തെ പോയ അതേ ഡോക്ടര്‍മാരുടെ സംഘം മറ്റൊരു എയര്‍ക്രാഫ്റ്റില്‍ പോകും.

എയര്‍ ഇന്ത്യയുടെ ഓപറേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ അമിതാഭ് സിങിന്റെ നേതൃത്വത്തില്‍ തന്നെയാണ് സംഘം പുറപ്പെടുന്നത്”, എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് രാവിലെ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. പക്ഷേ കടുത്ത പനിയുള്ള ആറുപേര്‍ക്ക് ചൈനയില്‍ നിന്ന് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, ഹുബൈ പ്രവിശ്യയില്‍ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 249 ആയി ഉയര്‍ന്നു.

ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതു വരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ, ജര്‍മ്മനി, ജപ്പാന്‍, തായ്ലാന്‍ഡ്, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, വിയറ്റ്നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ് എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more